ഷറഫുദ്ദീൻ എസ്.എ.പിക്ക് കെ.ഐ.ജി.കേന്ദ്ര കമ്മിറ്റി നൽകിയ യാത്രയയപ്പിൽ പ്രസിഡന്റ്
പി.ടി. ശരീഫ് ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ഷറഫുദ്ദീൻ എസ്.എ.പി ക്ക് കെ.ഐ.ജി.കേന്ദ്ര കമ്മിറ്റി യാത്രയയപ്പ് നൽകി. മൂന്നര പതിറ്റാണ്ട് കാലം കെ.ഐ.ജി.യുടെ വിവിധ മേഖലകളിൽ ഷറഫുദ്ദീൻ എസ്.എ.പി നിർവഹിച്ച സേവനങ്ങളെയും പ്രവർത്തനങ്ങളെയും യോഗത്തിൽ അനുസ്മരിച്ചു.
കേന്ദ്ര പ്രവർത്തക സംഗമത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് പി.ടി. ശരീഫ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതം പറഞ്ഞു.ഷറഫുദ്ദീൻ എസ്.എ.പിക്കുള്ള ഉപഹാരം പ്രസിഡന്റ് പി.ടി. ശരീഫ് സമ്മാനിച്ചു.നീണ്ട 35 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് കണ്ണൂർ മുട്ടം സ്വദേശി ഷറഫുദ്ദീൻ എസ്.എ.പി നാട്ടിലേക്ക് തിരിക്കുന്നത്. കെ.ഐ.ജി.കേന്ദ്ര, മേഖല, ഏരിയ കമ്മിറ്റികളിൽ ചുമതലകൾ വഹിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.