കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ് കുവൈത്ത് (കെ.ഐ.ജി) സംഘടിപ്പിച്ചു വരുന്ന 'തണലാണ് കുടുംബം' കാമ്പയിനോടാനുബന്ധിച്ച് കെ.ഐ.ജി അബ്ബാസിയ ഏരിയ കുടുംബസംഗമം വെള്ളിയാഴ്ച. വൈകീട്ട് എഴിന് അബ്ബാസിയ എവർഗ്രീൻ ഓഡിറ്റോറിയത്തിലാണ് സംഗമം. കുടുംബങ്ങളിലും, സമൂഹങ്ങളിലും ധാർമിക ച്യുതിയും, മൂല്യ ച്യുതിയും സംഭവിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ 'തണലാണ് കുടുംബം' എന്ന തലക്കെട്ടിൽ നടക്കുന്ന കാമ്പയിന്റെ പ്രാധാന്യം ഏറെയാണെന്ന് സംഘാടകർ അറിയിച്ചു.
നാട്ടിൽ നിന്നും കുവൈത്തിൽ എത്തിയ ജമാഅത്തെ ഇസ്ലാമി കേരള ശൂറ അംഗം ഡോ.മുഹമ്മദ് നജീബ് പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. വിവരങ്ങൾക്ക് 66091740 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.