കുവൈത്ത് കേരള ഇസ്ലാമിക് കൗൺസില്‍ കേന്ദ്ര ഭാരവാഹികള്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ ഫസ്റ്റ് സെക്രട്ടറി കമല്‍ സിങ് രാത്തോറുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസില്‍ കേന്ദ്ര ഭാരവാഹികള്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ ഫസ്റ്റ് സെക്രട്ടറി കമല്‍ സിങ് രാത്തോറുമായി കൂടിക്കാഴ്ച നടത്തി.
എംബസിയുമായി സഹകരിച്ചുള്ള പൊതുസേവനങ്ങള്‍ക്ക് സന്നദ്ധരായ 70ഒാളം വിഖായ വളൻറിയർമാരുടെ പട്ടിക കെ.ഐ.സി പ്രസിഡൻറ് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള അദ്ദേഹത്തിന് കൈമാറി.
ജനറൽ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി, സെക്രട്ടറിമാരായ ശിഹാബ് മാസ്റ്റര്‍ നീലഗിരി, നിസാര്‍ അലങ്കാര്‍, ഫഹാഹീല്‍ മേഖല ജനറൽ സെക്രട്ടറി മുനീര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രവാസികളുടെ പൊതു നന്മക്കായുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും എംബസിയുടെ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനവും ഇന്ത്യ, കുവൈത്ത് നയതന്ത്ര ബന്ധത്തിെൻറ 60ാം വാര്‍ഷികവും ആഘോഷിക്കുന്നതിനോടനുബന്ധിച്ച് നടക്കുന്ന പരിപാടികളുമായി എല്ലാവരുടെയും സഹകരണമുണ്ടാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.