കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ (കെ.ഐ.സി) 'മുഹബ്ബത്തെ റസൂൽ -22' നബിദിന മഹാസമ്മേളനം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 6,7 ദിവസങ്ങളില്‍ അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്കൂള്‍ അങ്കണത്തിലാണ് പരിപാടി.
എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറിയും കോഴിക്കോട് ഖാദിയുമായ മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി മുഖ്യാതിഥിയായി പങ്കെടുക്കും. പ്രമുഖ വാഗ്മി മുസ്തഫ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നടത്തും. അതോടനുബന്ധിച്ച് വിവിധ പരിപാടികളുടെ ഏകോപനത്തിനായി സ്വാഗത സംഘം രൂപവത്കരിച്ചു.
ഭാരവാഹികളായി ശംസുദ്ദീൻ ഫൈസി എടയാറ്റൂര്‍ (മുഖ്യ രക്ഷാധികാരി), ഉസ്മാൻ ദാരിമി, ഹംസ ബാഖവി, കുഞ്ഞഹമ്മദ് കുട്ടി ഫൈസി, മുഹമ്മദലി ഫൈസി, ശൈഖ് ബാദുഷ (രക്ഷാധികാരികൾ), അബ്ദുൽ ഗഫൂർ ഫൈസി (ചെയർ), മുസ്തഫ ദാരിമി, ഇ.എസ്. അബ്ദുറഹ്മാൻ ഹാജി, ഇഖ്ബാൽ ഫൈസി, അബ്ദുൽ കരീം ഫൈസി (വൈസ് ചെയർ), സൈനുൽ ആബിദ് ഫൈസി (ജനറൽ കൺ), നാസർ കോഡൂര്‍ അബ്ദുൽ ഹകീം മൗലവി, മനാഫ് മൗലവി (കൺവീനർമാർ), അബ്ദു കുന്നുംപുറം (അഡ്മിനിസ്ട്രേഷന്), മുഹമ്മദലി പുതുപ്പറമ്പ് (ഫൈനാൻസ്), നിസാർ അലങ്കാർ (സുവനീർ), സലാം പെരുവള്ളൂർ (പബ്ലിസിറ്റി), ശിഹാബ് മാസ്റ്റർ (പ്രോഗ്രാം), ഇസ്മാഈൽ ഹുദവി (റിസപ്ഷൻ), ഇല്യാസ് മൗലവി (സ്റ്റേജ്, സൗണ്ട്), അബ്ദുല്ലത്തീഫ് എടയൂർ (ഭക്ഷണം), ശിഹാബ് കൊടുങ്ങല്ലൂർ (വളന്റിയർ) എന്നിവരെ തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.