‘മുഹബ്ബത്തെ റസൂല്‍ 22’ ബ്രോഷര്‍ പ്രകാശനം കെ.ഐ.സി ചെയര്മാന് ശംസുദ്ദീന്‍ ഫൈസി റിയാസ് ചെറുവത്തൂരിന് നല്കി നിര്‍വഹിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ മുഹബ്ബത്തെ റസൂൽ 22 നബിദിന മഹാസമ്മേളനത്തോടനുബന്ധിച്ച് പ്രചാരണ കണ്വെന്ഷന് സംഘടിപ്പിച്ചു. ഒക്ടോബര്‍ ആറ്, ഏഴ് തീയതികളിൽ അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്കൂള്‍ അങ്കണത്തിലാണ് പരിപാടി. എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി മുഖ്യാതിഥിയായി പങ്കെടുക്കും. പ്രമുഖ വാഗ്മി മുസ്തഫ ഹുദവി ആക്കോട് മുഖ്യ പ്രഭാഷണം നടത്തും.
ഫര്‍വാനിയ ഐഡിയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കെ.ഐ.സി ചെയര്മാന് ശംസുദ്ദീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇസ്മാഈല്‍ ഹുദവി പ്രാർഥന നിര്‍വഹിച്ചു. വിദ്യാഭ്യാസ സെക്രട്ടറി ശിഹാബ് മാസ്റ്റര്‍ നീലഗിരി, അബ്ബാസിയ മേഖല പ്രസിഡന്റ് അബ്ദുറസാഖ് ദാരിമി, ഫര്‍വാനിയ മേഖല ആക്ടിങ് ജന. സെക്രട്ടറി റിയാസ് ചെറുവത്തൂര്‍ എന്നിവര്‍ സംസാരിച്ചു.
ബ്രോഷര്‍ പ്രകാശനം ശംസുദ്ദീന്‍ ഫൈസി റിയാസ് ചെറുവത്തൂരിന് നല്കി നിര്‍വഹിച്ചു. കേന്ദ്ര വൈസ് പ്രസിഡന്റ് ഇല്യാസ് മൗലവി, സെക്രട്ടറിമാരായ മുഹമ്മദലി പുതുപറമ്പ്, അബ്ദു കുന്നുംപുറം, മേഖല യൂനിറ്റ് ഭാരവാഹികള്‍, കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ വിങ് കണ്‍വീനര്‍മാര്‍, രക്ഷിതാക്കള്‍, മറ്റു പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജന. സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി സ്വാഗതവും സെക്രട്ടറി നിസാര്‍ അലങ്കാര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.