കെ.ഐ.സി ഗ്ലോബല്‍ മീലാദ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്​ലാമിക് കൗൺസിൽ 'തിരുനബി ജീവിതം: സമഗ്രം സമ്പൂർണ്ണം' തലക്കെട്ടില്‍ നടത്തി വരുന്ന മീലാദ് കാമ്പയിനോടനുബന്ധിച്ച് 'ഗ്ലോബൽ മീലാദ് കോൺഫറൻസ്' സംഘടിപ്പിക്കുന്നു. ഒക്​ടോബർ 29 വ്യാഴാഴ്​ച രാത്രി ഏഴിന് സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ പരിപാടിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എറണാകുളം ജില്ല ജനറൽ സെക്രട്ടറി അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തും.

സമസ്ത ഇസ്​ലാമിക് സെൻറർ സൗദി, യു.എ.ഇ സുന്നി കൗൺസിൽ, കേരള ഇസ്‌ലാമിക് സെൻറർ ഖത്തർ, സമസ്ത ബഹ്റൈൻ, മസ്കറ്റ് സുന്നി സെൻറർ, സലാല സുന്നി സെൻറർ തുടങ്ങിയ വിവിധ ജി.സി.സി രാജ്യങ്ങളിലെ സംഘടന പ്രതിനിധികളും പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.