കെ.ഐ.സി ഫയർ ആൻഡ് സേഫ്റ്റി ബോധവത്കരണ ക്ലാസിൽ സമീർ പാണ്ടിക്കാട് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) ഫയർ ആൻഡ് സേഫ്റ്റി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഫയർ ആൻഡ് സേഫ്റ്റി പ്രഫഷനലും കെ.ഐ.സി ഫഹാഹീൽ മേഖല ട്രഷററുമായ സമീർ പാണ്ടിക്കാട് ക്ലാസെടുത്തു.
തീപിടുത്ത പ്രതിരോധം, മുൻകരുതലുകൾ തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം വ്യക്തമാക്കി. തീപിടുത്തമുണ്ടാകാവുന്ന മുഴുവൻ സാഹചര്യങ്ങളും ഒഴിവാക്കണമെന്നും വേനൽക്കാലം കൂടുതൽ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നും സദസ്സിനെ ഉത്ബോധിപ്പിച്ചു.
ശേഷം അംഗങ്ങൾക്കുള്ള പ്രത്യേക പരിശീലന ട്രെയിനിങ്ങും ചോദ്യോത്തരവേളയും നടത്തി.പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷത വഹിച്ചു. കേന്ദ്ര ചെയർമാൻ ശംസുദ്ദീൻ ഫൈസി ബോധവത്കരണ ക്ലാസ് ഉദ്ഘാടനം നിർവഹിച്ചു. കേന്ദ്ര നേതാക്കളായ ഇ.എസ് അബ്ദുറഹിമാൻ ഹാജി, ഹകീം മൗലവി, നാസർ കോഡൂർ, സലാം പെരുവള്ളൂർ, മുനീർ പെരുമുഖം മറ്റു കേന്ദ്ര മേഖലാ നേതാക്കൾ പരിപാടികൾ ഏകോപിച്ചു. ആബിദ് ഫൈസി സ്വാഗതവും ഫൈസൽ കുണ്ടൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.