തൃശൂർ ചാവക്കാട്​ സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത്​ സിറ്റി: തൃശൂർ ചാവക്കാട്​ സ്വദേശി കുവൈത്തിൽ നിര്യാതനായി. കുവൈത്തിൽ ടാക്​സി ഡ്രൈവറായ ചാവക്കാട് പുന്ന​ സ്വദേശി ആച്ചിവീട്ടിൽ അബ്​ദുറഹ്​മാൻ (59) ആണ്​ മരിച്ചത്​. പിതാവ്​: അബു. മാതാവ്​: ഖദീജ. ഭാര്യ: റസിയ. മക്കൾ: ഹക്കീം, ഹാഷിം, ഹസ്​ന. ഭാരത്​ ടാക്​സി സംഘടനയിൽ അംഗമായിരുന്നു. ചൊവ്വാഴ്​ച രാവിലെ ടാക്​സിയുമായി ജോലിക്കിറങ്ങിയ അബ്​ദുറഹ്​മാൻ തളർച്ച അനുഭവപ്പെട്ടതിനെ തുടർന്ന്​ വാഹനത്തിൽ കിടക്കുകയും ആംബുലൻസ്​ എത്തു​േമ്പാഴേക്ക്​ മരിക്കുകയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.