കുവൈത്ത് സിറ്റി: കേരള മാപ്പിളകല അക്കാദമി കുവൈത്ത് ചാപ്റ്റർ രൂപവത്കരിക്കുമെന്ന് പ്രസിഡൻറ് തലശ്ശേരി കെ. റഫീഖ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. അയ്യൂബ് കച്ചേരി രക്ഷാധികാരിയായി അഡ്ഹോക് കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. സാലിഹ് അലി (ജന. കൺ), അഷ്റഫ് കാളത്തോട് (ചെയർ) ജീവ്സ് എരിഞ്ഞേരി (ട്രഷ) എന്നിവരാണ് അഡ്ഹോക് കമ്മിറ്റിയുടെ മറ്റു ഭാരവാഹികൾ. രണ്ടുമാസത്തിനുള്ളിൽ കുവൈത്തിലെ വിവിധ മേഖലകളിലുള്ളവരെ പെങ്കടുപ്പിച്ച് വിപുലമായ കമ്മിറ്റി രൂപവത്കരിക്കും. സെപ്റ്റംബറിൽ മാപ്പിളപ്പാട്ടിെൻറ 400 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി കുവൈത്തിൽ കേരളത്തിനകത്തും പുറത്തുമുള്ള കലാകാരന്മാരെ പെങ്കടുപ്പിച്ച് ‘സഫീനത്ത്’ എന്ന പേരിൽ മാപ്പിളപ്പാട്ട് മഹോത്സവം സംഘടിപ്പിക്കും. മൈലാഞ്ചിയിടൽ, മറ്റുവിവിധ മാപ്പിള കലാമത്സരങ്ങൾ എന്നിവയും നടക്കും. കുവൈത്തിലെ വിവിധതുറകളിൽ മികവ് തെളിയിച്ച പത്തിലേറെ കലാകാരന്മാരെ ചടങ്ങിൽ ആദരിക്കാനും തീരുമാനിച്ചു. വാർത്തസമ്മേളനത്തിൽ ഭാരവാഹികളെ കൂടാതെ എസ്.എ. ലബ്ബ, ചലച്ചിത്ര സംവിധായകൻ ഉണ്ണി പ്രണവം എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.