Representational Image
കുവൈത്ത് സിറ്റി: ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന മനുഷ്യത്വരഹിതമായ ആക്രമണത്തിൽ കേരള അസോസിയേഷൻ യുവകലാസാഹിതി കുവൈത്ത് എക്സിക്യൂട്ടിവ് യോഗം അപലപിച്ചു. വിഷയത്തിൽ ലോകരാജ്യങ്ങൾ ഇടപെടണമെന്നും കൂട്ടക്കുരുതികൾ അവസാനിപ്പിക്കാൻ മുൻകൈയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കുട്ടികൾക്കും സ്ത്രീകൾക്കു നേരെയും യുദ്ധമുഖത്തു നടക്കുന്ന അതിക്രമങ്ങൾ ഒരു പരിഷ്കൃത സമൂഹത്തിനു യോജിച്ചതല്ല.
കൂട്ട പലായനങ്ങളും പിടിച്ചടക്കലും ദാരിദ്ര്യവും മാത്രമായി യുദ്ധാനന്തര ലോകം മാറ്റപ്പെടും. മാനവരാശിയുടെ ഐക്യത്തിന് സമാധാനവും സഹവർത്തിത്വവും ഉയർത്തിക്കൊണ്ടുവരേണ്ടത് ഏവരുടെയും ലക്ഷ്യമായി മാറണമെന്നും യോഗം അഭിപ്രായപ്പെട്ടു. ബേബി ഔസേഫ് അധ്യക്ഷത വഹിച്ചു. മണിക്കുട്ടൻ എടക്കാട്ട് സ്വാഗതം പറഞ്ഞു. ജനറൽ കോഓഡിനേറ്റർ പ്രവീൺ നന്തിലത്ത്, ലോക കേരളസഭ അംഗം ഉണ്ണിമായ ഉണ്ണികൃഷ്ണൻ, മഞ്ജു, ഷാജി രഘുവരൻ, വിനോദ് വലൂപറമ്പിൽ, ശ്രീഹരി, ഷൈലേഷ്, അനിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.