ഹം​ന ഖ​ദീ​ജ,  റി​തു​ൻ തോ​ട്ട​ക്ക​ര,     ഖ​ലീ​ൽ ഇ​ബ്രാ​ഹിം

കെ.ഡി.എൻ.എ വിദ്യാഭ്യാസ അവാർഡുകൾ പ്രഖ്യാപിച്ചു

കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) അംഗങ്ങളുടെ മക്കളിൽ ഈ വർഷം നടന്ന പത്തും പന്ത്രണ്ടും ക്ലാസുകളിലെ പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികളെ പ്രഖ്യാപിച്ചു.

കേരള ഹയർ സെക്കൻഡറി വിഭാഗത്തിൽ സി.കെ. ഹംന ഖദീജയും സി.ബി.എസ്.ഇ പത്താം ക്ലാസ് വിഭാഗത്തിൽ റിതുൻ തോട്ടക്കരയും എസ്.എസ്.എൽ.സി കേരള വിഭാഗത്തിൽ ഖലീൽ ഇബ്രാഹിമും ഉയർന്ന മാർക്ക് നേടി അവാർഡിന് അർഹരായി.

വിജയികൾക്കുള്ള ഫലകവും കാഷ് അവാർഡും മംഗഫ് അൽ നജാത്ത് സ്കൂളിൽ നടക്കുന്ന കെ.ഡി.എൻ.എ ഓണാഘോഷ പരിപാടിയിൽ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വരങ്ങൾക്ക് 55067272 എന്ന നമ്പറിൽ ബന്ധപ്പെടാം.

Tags:    
News Summary - KDNA Education Awards Announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.