കെങ്കേമമായി കാസര്‍കോട് ഉത്സവ് കൊടിയിറങ്ങി

കുവൈത്ത് സിറ്റി: കുവൈത്തിലെ കാസര്‍കോട് ജില്ലക്കാരുടെ കൂട്ടായ്മയായ കാസര്‍കോട് എക്സ്പാറ്റ്സ് അസോസിയേഷന്‍ കുവൈത്ത് ഓണം -ഈദ് ആഘോഷം ‘കാസര്‍കോട് ഉത്സവ് -2016’ വെള്ളിയാഴ്ച ഖൈത്താന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ നടന്നു. 
രാവിലെ 10ന് പൂക്കളമത്സരത്തോടുകൂടി ആഘോഷപരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് പായസമത്സരം നടന്നു. 
സദ്യക്ക് ശേഷം മാവേലിയെ ആനയിച്ച് കുഞ്ഞുമാവേലികളും ചെണ്ട മേളക്കാരും വേദിയിലേക്ക് പ്രവേശിച്ചു.  ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി എ.കെ. ശ്രീവാസ്തവ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്‍റ് അനില്‍ കള്ളാര്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ എന്‍ജിനീയര്‍ അബൂബക്കര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 
രക്ഷാധികാരി സത്താര്‍ കുന്നില്‍ ഓണം -ഈദ് സന്ദേശം നല്‍കി. വിശഷ്ടാതിഥി നവാസ് കാസര്‍കോടിനെ ഹനീഫ് പാലായി സദസ്സിന് പരിചയപ്പെടുത്തി. ഇന്‍വെസ്റ്റ്മെന്‍റ റിപ്പോര്‍ട്ട്  മഹമൂദ് അപ്സരയും ചാരിറ്റി പ്രവര്‍ത്തനങ്ങളെക്കുറിച്ച് വൈസ് ചെയര്‍മാന്‍ സലാം കളനാടും വിശദീകരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ഹമീദ് മധൂര്‍ സ്വാഗതവും വൈസ് പ്രസിഡന്‍റ് അഷ്റഫ് തൃക്കരിപ്പൂര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഏഷ്യാനെറ്റ് മൈലാഞ്ചി സീസണ്‍ 2 വിന്നര്‍ നവാസ് കാസര്‍കോട് ഡിലൈറ്റ് ഗ്രൂപ്പിലെ അംഗങ്ങളായ കിഷോര്‍, ജോയല്‍, രതീഷ്, ആവണി, കെ.ഇ.എ ബാന്‍ഡിലെ കലാകാരന്മാരായ നൗഷാദ്, മുഫീദ, വിസ്മയ, ഷമീര്‍ഷ, ഷാനവാസ് തിടില്‍, ഇബ്രാഹിം, ബഷീര്‍ കളനാട്, അലീന, നിഹാല്‍ എന്നിവര്‍ ചേര്‍ന്ന് സംഗീത സന്ധ്യ അവതരിപ്പിച്ചു. ഒപ്പന, ശിവ താണ്ഡവം, തിരുവാതിര, ഭരതനാട്യം, ഡാന്‍സ് എന്നിവയും അരങ്ങേറി.
 

Tags:    
News Summary - Kasargod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.