ക​ർ​മ കു​വൈ​ത്ത് ഓ​ണാ​ഘോ​ഷം ഉ​ദ്ഘാ​ട​നം

കർമ കുവൈത്ത് ഓണാഘോഷം

കുവൈത്ത് സിറ്റി: കാസർകോട് നിവാസികളുടെ കൂട്ടായ്മയായ കർമ കുവൈത്ത് ആഘോഷിച്ചു. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ അങ്കണത്തിൽ മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാനും സി.ഇ.ഒയുമായ ഹംസ പയ്യന്നൂർ, ബഹ്റൈൻ എക്സ്ചേഞ്ച് ബിസിനസ് ഹെഡ് രാംദാസ് നായർ, കർമ ഉപദേശക സമിതി ചെയർമാൻ മണികണ്ഠൻ, പ്രസിഡൻറ് പി.പി. സുരേഷ്, വനിതാവേദി കൺവീനർ രേണുക സുമേഷ് എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

കർമ കുവൈത്ത് പ്രസിഡൻറ് പി.പി. സുരേഷ് അധ്യക്ഷത വഹിച്ചു. സാംസ്കാരിക സമ്മേളനത്തിൽ മുസ്തഫ ഹംസ ഉദ്ഘാടന പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി വത്സരാജ് പൂക്കളത്ത് സ്വാഗതം പറഞ്ഞു. ട്രഷറർ അഭിലാഷ് മേനാച്ചേരിൽ, ഓർഗനൈസിങ് സെക്രട്ടറി സുമേഷ് കുമാർ, വിനോദ് ബോവിക്കാനം, മണികണ്ഠൻ കുതിരുമ്മൽ, മനോജ് ഉദയപുരം, ബാലകൃഷ്ണൻ ഉദുമ, രേണുക സുമേഷ് എന്നിവർ സംസാരിച്ചു. സുവനീർ രാംദാസ് നായർ, കൺവീനർ വിനോദ് കുമാറിനു നൽകി പ്രകാശനം ചെയ്തു. മാവേലി എഴുന്നള്ളിപ്പും കലാപരിപാടികളും നടന്നു. ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. 

Tags:    
News Summary - Karma Kuwait Onam Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.