കർമ കുവൈത്ത് ഭാരവാഹികളെ തെരഞ്ഞെടുത്തു

കുവൈത്ത് സിറ്റി: കർമ കുവൈത്ത് ജനറൽ ബോഡി യോഗം ഗോവിന്ദൻ ചാത്തോത്, എം.എ. രാമചന്ദ്രൻ കൃഷ്ണൻ എന്നിവർ വിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: പി.പി. സുരേഷ് (പ്രസി.), വത്സരാജ് (സെക്ര.), അഭിലാഷ് (ട്രഷറർ), ശശി കപ്പന (വൈസ് പ്രസിഡന്റ്), ബിജു അരിക്കര (ജോയന്റ് സെക്രട്ടറി), അജിത്ത് ബാര (ജോ. ട്രഷറർ), സുമേഷ് കുമാർ (ഓർഗനൈസിങ് സെക്രട്ടറി), വിനോദ് ബോവിക്കാനം (ചാരിറ്റി കൺവീനർ), മണികണ്ഠൻ (ഉപദേശക സമിതി ചെയർമാൻ).

വിജയൻ പെരിയ, അരുൺ പള്ളോട്ട്, രാജൻ തായത്ത്, ഹരീഷ് കുമാർ (ഉപദേശക സമിതി അംഗങ്ങൾ), രേണുക സുമേഷ് (വനിത വേദി കൺവീനർ), സീന വത്സരാജ് (ജോ.കൺവീനർ), പ്രിയങ്ക് അഭിലാഷ് (ജോ. കൺവീനർ). മനോജ് ഉദയപുരം ജനറൽബോഡി നിയന്ത്രിച്ചു.

ജനറൽ സെക്രട്ടറി രാജൻ തായത്ത് റിപ്പോർട്ടും ഹരിനാരായണൻ കണക്കും അവതരിപ്പിച്ചു. 20 ലക്ഷത്തോളം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ യോഗം അംഗീകരിച്ചു. ശ്രീനിവാസൻ അനുശോചനം അവതരിപ്പിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി രാജൻ തായത് സ്വാഗതവും ജോ. ട്രഷറർ അജിത് ബാരാ നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാട് കേന്ദ്രമായി പ്രവർത്തിക്കുന്ന കർമ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തങ്ങൾ വിപുലീകരിക്കാൻ തീരുമാനിച്ചു.

Tags:    
News Summary - Karma Kuwait elected officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.