കനിവ്-2023’ റാഫിൾ കൂപ്പൺ വിതരണോദ്ഘാടനം കല
കുവൈത്ത് മുതിർന്ന അംഗം പി.ആർ. ബാബുവിന് നൽകി
പ്രോഗ്രാം ജനറൽ കൺവീനർ ബിന്ദു ദിലീപ് നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: വനിതവേദി കുവൈത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘കനിവ്-2023’, മെഗാ പ്രോഗ്രാം സംഘാടക സമിതി രൂപവത്കരിച്ചു.
അബുഹലീഫ കല സെന്ററിൽ വനിതവേദി കുവൈത്ത് പ്രസിഡന്റ് അമീന അജ്നാസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആശാലത ബാലകൃഷ്ണൻ പ്രോഗ്രാം വിശദീകരിച്ചു. കല കുവൈത്ത് സെക്രട്ടറി സി. രജീഷ്, വനിതവേദി അഡ്വൈസറി ബോർഡ് അംഗം ടി.വി. ഹിക്മത് എന്നിവർ ആശംസകളർപ്പിച്ചു. മെഗാ പ്രോഗ്രാം ജനറൽ കൺവീനറായി ബിന്ദു ദിലീപിനെയും വിവിധ സബ്കമ്മിറ്റികളെയും തെരഞ്ഞെടുത്തു. റാഫിൾ കൂപ്പണുകളുടെ വിതരണോദ്ഘാടനം കല കുവൈത്ത് മുതിർന്ന അംഗം പി.ആർ. ബാബുവിന് നൽകി പ്രോഗ്രാം ജനറൽ കൺവീനർ ബിന്ദു ദിലീപ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷിനി റോബർട്ട് സന്നിഹിതയായിരുന്നു.
മേയ് 19ന് ഉച്ചക്ക് ഒന്നുമുതൽ ഇന്ത്യൻ സെൻട്രൽ സ്കൂൾ അബ്ബാസിയയിലാണ് ‘കനിവ്-2023’ പരിപാടി. നർത്തകി വി.പി. മൻസിയ, വയലിനിസ്റ്റ് ശ്യാം കല്യാൺ എന്നിവരുടെ കലാവിരുന്ന് ഉണ്ടായിരിക്കും. കുവൈത്ത് പൊതുസമൂഹത്തിൽനിന്ന് എൻട്രികൾ സ്വീകരിച്ചുകൊണ്ടുള്ള നാടൻപാട്ട് മത്സരം, വനിത വേദി കുവൈത്തിന്റെ വിവിധ യൂനിറ്റുകളുടെ തനത് പരിപാടികൾ എന്നിവ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
യോഗത്തിൽ വനിതവേദി കുവൈത്ത് ജോയന്റ് സെക്രട്ടറി പ്രസീത ജിതിൻ സ്വാഗതവും പ്രോഗ്രാം ജനറൽ കൺവീനർ ബിന്ദു ദിലീപ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.