അബ്ബാസിയ: പ്രതിഷേധ സൂചകമായും അവകാശലംഘനങ്ങൾക്കെതിരെയും ആഹ്വാനം ചെയ്യപ്പെടുന ്ന ഹർത്താലുകൾ ആഭാസകരമാവരുതെന്ന് കുവൈത്ത് കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യ ത്തിൽ നടന്ന ‘ഹർത്താലിെൻറ രാഷ്ട്രീയം’ ചർച്ച സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ ്പെട്ടു. ഒരുവിഭാഗം, തങ്ങളുടെ ആവശ്യങ്ങൾക്കുവേണ്ടി നടത്തുന്ന ഹർത്താൽ മറ്റുള്ളവരുടെ മൗലികാവകാശങ്ങൾപോലും നിഷേധിച്ചാവുമ്പോൾ അത് ഫാഷിസമാണ്.
തുടർച്ചയായ ഹർത്താലുകൾ ഉപഭോക്തൃസംസ്ഥാനമായ കേരളത്തിെൻറ സമ്പദ്ഘടനയെ പോലും തകർക്കുന്ന രൂപത്തിലേക്കാണ് പോവുന്നതെന്നും ചർച്ചയിൽ സംബന്ധിച്ച വിവിധ സാംസ്കാരിക നേതാക്കൾ അഭിപ്രായപ്പെട്ടു. തോമസ് മാത്യു കടവിൽ, അബ്ദുൽ ഫത്താഹ് തയ്യിൽ, ഫാറൂഖ് ഹമദാനി, അഹ്മദ് കെ. മാണിയൂർ, സലീം കൊച്ചന്നൂർ തുടങ്ങിയവർ സംഗമത്തിൽ പങ്കെടുത്തു.
ഐ.സി.എഫ് കുവൈത്ത് പ്രസിഡൻറ് അബ്ദുൽ ഹക്കീം ദാരിമി അധ്യക്ഷ്യത വഹിച്ച സംഗമത്തിൽ അബ്ദുല്ല വടകര ചർച്ചകൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.