കല കുവൈത്ത് മെഗാ സാംസ്കാരിക മേളയുടെ സ്വാഗതസംഘം രൂപവത്കരണ യോഗം
കുവൈത്ത് സിറ്റി: കല കുവൈത്ത് മെഗാ സാംസ്കാരിക മേള 'മാനവീയം-2022' ഒക്ടോബർ 14ന് മഹബൂല ഇന്നോവ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.
സ്വാഗതസംഘ രൂപവത്കരണ യോഗം മംഗഫ് കല സെന്ററിൽ കല കുവൈത്ത് പ്രസിഡന്റ് പി.ബി. സുരേഷിന്റെ അധ്യക്ഷതയിൽ ചേർന്നു. ജനറൽ സെക്രട്ടറി ജെ. സജി പരിപാടി വിശദീകരിച്ചു. 201 അംഗ കമ്മിറ്റിയും 61 അംഗ എക്സിക്യൂട്ടിവിനെയും തെരഞ്ഞെടുത്തു. ഭാരവാഹികൾ: അനൂപ് മങ്ങാട്ട് (ജനറൽ കൺവീനർ), ജ്യോതിഷ് ചെറിയാൻ, അരവിന്ദാക്ഷൻ (കൺവീനർമാർ). വിവിധ കമ്മിറ്റികളുടെ കൺവീനർമാരായി മനു തോമസ് (ഫിനാൻസ്), ജയചന്ദ്രൻ (സുവനീർ), പ്രജോഷ് (വളൻറിയർ), സണ്ണി സൈജേഷ് (പ്രോഗ്രാം), ശ്രീജിത്ത് (പബ്ലിസിറ്റി), പി.വി. പ്രവീൺ (സ്റ്റേജ്, സൗണ്ട്), ഷിനി റോബർട്ട് (റിസപ്ഷൻ), ഷിജിൻ (ഫുഡ് കമ്മിറ്റി) എന്നിവരെയും തെരഞ്ഞെടുത്തു. ട്രഷറർ അജ്നാസ്, വൈസ് പ്രസിഡന്റ് ശൈമേഷ് എന്നിവർ സംസാരിച്ചു. ജോയന്റ് സെക്രട്ടറി ജിതിൻ പ്രകാശ് സ്വാഗതവും കൺവീനർ ജ്യോതിഷ് ചെറിയാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.