അബൂഹലീഫ: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് അബുഹലീഫ ‘എ’ യൂനിറ്റിെൻറ നേതൃത്വത്തിൽ നടത്തിയ ‘എെൻറ കൃഷി’ പുരസ്കാരങ്ങൾ വിതരണം ചെയ്തു. അബുഹലീഫ കലാ സെൻററിൽ നടന്ന സമ്മാനദാന ചടങ്ങ് നടനും സാംസ്കാരിക പ്രവർത്തകനുമായ വി.കെ. ശ്രീരാമൻ ഉദ്ഘാടനം ചെയ്തു. പ്രവാസികൾക്ക് കൃഷി എന്നത് നഷ്ടപ്പെട്ട നാടിെൻറ ഓർമകളുടെ വീണ്ടെടുപ്പാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. തുടർന്ന് ‘എെൻറ കൃഷി’ വിജയികളെ പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത്കുമാർ, കല കുവൈത്ത് പ്രസിഡൻറ് സുഗതകുമാർ, ജനറൽ സെക്രട്ടറി ജെ. സജി എന്നിവർ പ്രഖ്യാപിച്ചു. കർഷക പ്രതിഭ പുരസ്കാരം ആർ. സോമരാജനും കർഷകമിത്ര പുരസ്കാരം ദിവ്യ സുരേഷ്, കർഷക ബന്ധു പുരസ്കാരം കെ.പി. ഷൈനും നേടി. വിജയികൾക്കുള്ള സമ്മാനദാനം വി.കെ. ശ്രീരാമൻ നിർവഹിച്ചു.
മത്സരത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ മുഖ്യാതിഥി കൈമാറി. അബുഹലീഫ മേഖല പ്രസിഡൻറ് പി.ബി. സുരേഷ് അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി എം.പി. മുസ്ഫർ സ്വാഗതം പറഞ്ഞു. ‘എെൻറ കൃഷി 2017’ റിപ്പോർട്ട് അബൂഹലീഫ എ യൂനിറ്റ് ജോ. കൺവീനർ ശോഭ സുരേഷ് അവതരിപ്പിച്ചു. മേഖല എക്സിക്യൂട്ടീവ് അംഗം അമ്പിളി പ്രമോദ് നന്ദി പറഞ്ഞു. കല കുവൈത്ത് ജോയൻറ് സെക്രട്ടറി പ്രസീത് കരുണാകരൻ, മീഡിയ സെക്രട്ടറി ജിതിൻ പ്രകാശ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജ്യോതിഷ് ചെറിയാൻ, ആസഫ്, രംഗൻ, ശുഭ ഷൈൻ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.പ്രവാസികൾക്കിടയിൽ കൃഷിയോടുള്ള ആഭിമുഖ്യം വർധിപ്പിക്കുക, കുട്ടികൾക്കിടയിൽ കാർഷിക അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മാർച്ച് മുതൽ മേയ് വരെ എെൻറ കൃഷി-2017 സംഘടിപ്പിച്ചത്. മത്സരത്തിൽ 50ഓളം കുടുംബങ്ങൾ പങ്കെടുത്തു. അബുഹലീഫ എ യൂനിറ്റ് കൺവീനർ മാത്യു ഉമ്മൻ മത്സരം സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.