ദീർഘകാല പ്രവാസ ജീവിതം മതിയാക്കി നൂഹ് കുഞ്ഞുവിന് കെ.ഐ.ജി മദീന യൂനിറ്റ്​ യാത്രയയപ്പ്​ നൽകിയപ്പോൾ

നൂഹ് കുഞ്ഞുവിന് കെ.​െഎ.ജി യാത്രയയപ്പ്

കുവൈത്ത്​ സിറ്റി: 34 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി കുടുംബസമേതം നാട്ടിലേക്ക് പോകുന്ന കെ.​െഎ.ജി മദീന യൂനിറ്റ്​ അംഗം നൂഹ് കുഞ്ഞുവിന് ഫർവാനിയ ഏരിയ സമിതി യാത്രയയപ്പ്​ നൽകി. ഒാൺലൈനായി നടത്തിയ പരിപാടിയിൽ കേന്ദ്ര പ്രസിഡൻറ്​ ഫൈസൽ മഞ്ചേരി സംബന്ധിച്ചു. ഏരിയ

പ്രസിഡൻറ്​ സി.പി നൈസാം അധ്യക്ഷത വഹിച്ചു. ടി.എം. ഹനീഫ, പി.ടി. ഷാഫി, ഷാനവാസ് തോപ്പിൽ, അബ്​ദുൽ റസാഖ് നദ്​വി, ബഷീർ വേങ്ങര, അനീസ്അബ്​ദുൽ സലാം, അബ്​ദുൽ വാഹിദ്, പി.ടി. ശരീഫ് എന്നിവർ സംസാരിച്ചു. നൂഹ് കുഞ്ഞു മറുപടി പ്രസംഗം നടത്തി. ഹാഫിസ് പാടൂരി​െൻറ ഖുർആൻ പാരായണത്തോടെ ആരംഭിച്ച സൂം മീറ്റിങ്​ ഏരിയ പ്രസിഡൻറ്​ സി.പി. നൈസാമി​െൻറ പ്രാർഥനയോടെ അവസാനിച്ചു.

മദീന യൂനിറ്റ്​ യാത്രയയപ്പ്​

കുവൈത്ത് സിറ്റി: നാട്ടിൽ പോവുന്ന മുതിർന്ന അംഗം നൂഹ്​ കുഞ്ഞുവിന്​ കെ.ഐ.ജി മദീന യൂനിറ്റ്​ യാത്രയയപ്പ്​ നൽകി. യൂനിറ്റ് പ്രസിഡൻറ് അബ്​ദുൽ മജീദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്​ദുൽ വാഹിദ് സ്വാഗതം പറഞ്ഞു.

ഏരിയ പ്രസിഡൻറ് നൈസാം ഉപഹാരം കൈമാറി.ഏരിയ പ്രസിഡൻറ്​ സി.പി. നൈസാം, ഷൗക്കത്ത്​ വളാഞ്ചേരി, അഫ്​താബ്​ ആലം, ലത്തീഫ്​, അബ്​ദുൽ ജലീൽ, അൻവർ, ഫത്താഹ്​, ഹാഫിസ്​, അസ്​ലം, മജീദ്​, നൗഷാദ്​, മനാഫ്​, മുസ്​തഫ എന്നിവർ സംസാരിച്ചു. നൂഹ്​ കുഞ്ഞു​ നന്ദി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.