കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിലാളികൾ അനുഭവിക്കുന്ന തൊഴിൽ പ്രശ്നങ്ങളിൽ പരാതി അറിയിക്കാൻ ഹോട്ട്ലൈൻ സംവിധാനം ഏർപ്പെടുത്തിയതായി കുവൈത്ത് ഹ്യൂമൻ റൈറ്റ്സ് സൊസൈറ്റി ബോർഡ് ചെയർമാൻ ഖാലിദ് അൽ അജ്മി പറഞ്ഞു. തൊഴിൽനിയമങ്ങൾ, മന്ത്രാലയ തീരുമാനങ്ങൾ, നിയമനടപടികൾ തുടങ്ങിയ വിഷയങ്ങളിൽ സംശയ നിവാരണത്തിന് 22215150 എന്ന ഹോട്ട്ലൈൻ നമ്പറിൽ ബന്ധപ്പെടാം. ഇംഗ്ലീഷിലും അറബിയിലും ആശയവിനിമയം നടത്താം. ലഭിക്കുന്ന പരാതികളിൽ അതതു വകുപ്പുമായി ബന്ധപ്പെട്ട് പരിഹാരം കാണാൻ മനുഷ്യാവകാശ സൊസൈറ്റി സഹായം നൽകും.
ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധരെ സംശയനിവാരണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. കുവൈത്ത് പാർലമെൻറിലെ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട സമിതി കഴിഞ്ഞയാഴ്ച ഒാൺലൈനായി പരാതി സ്വീകരിക്കുന്നതിന് സംവിധാനം ഏർപ്പെടുത്തിയിരുന്നു. human.rightss@kna.kw എന്ന ഇ മെയിൽ വിലാസത്തിലാണ് പാർലമെൻറ് സമിതിയിലേക്ക് പരാതി അയക്കേണ്ടത്. മുഴുവൻ പേര്, സിവിൽ െഎഡി നമ്പർ, വിലാസവും മറ്റുവിവരങ്ങളും, പരാതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങളും രേഖകളും എന്നിവ സഹിതമാണ് മെയിൽ അയക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.