Posted On
date_range Updated On
date_range തൊഴിൽനിയമ ലംഘനം: കാത്തലിക് ചർച്ചിന് 100 ദീനാർ പിഴ
കുവൈത്ത് സിറ്റി: തൊഴിൽനിയമം ലംഘിച്ചതിന് കുവൈത്തിലെ കാത്തലിക് ചർച്ചിന് മാൻപവർ അതോറിറ്റി 100 ദീനാർ പിഴ ചുമത്തി. ജീവനക്കാരിൽ നിശ്ചിത ശതമാനം കുവൈത്തികളാവണമെന്ന നിയമം പാലിക്കാത്തതിനാണ് പിഴ ഇൗടാക്കിയതെന്ന് അതോറിറ്റി വക്താവ് അസീൽ അൽ മസായിദ് പറഞ്ഞു. കുവൈത്തിൽ ക്രിസ്ത്യാനികൾ കുറവായതിനാൽ മറ്റു ചർച്ചുകൾക്ക് ഇൗ നിയമത്തിൽ ഇളവുണ്ട്. 300ൽതാഴെ സ്വദേശികളാണ് ക്രിസ്ത്യാനികളായുള്ളത്. ആറുലക്ഷത്തിന് മേൽ വിവിധ രാജ്യക്കാരായ ക്രൈസ്തവ വിശ്വാസികൾ കുവൈത്തിലുണ്ടെന്നാണ് കണക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.