പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക്‌ പോകുന്ന ജിതിൻ ചന്ദ്രന് കാസർകോട് എക്​സ്​പാട്രിയറ്റ്​സ്​ അസോസിയേഷൻ നൽകിയ യാത്രയയപ്പ്​

ജിതിൻ ചന്ദ്രന്​ യാത്രയയപ്പ്‌ നൽകി

കുവൈത്ത് സിറ്റി: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക്‌ പോകുന്ന ജിതിൻ ചന്ദ്രന് കാസർകോട് എക്​സ്​പാട്രിയറ്റ്​സ്​ അസോസിയേഷൻ കുവൈത്ത്‌ ഖൈത്താൻ ഏരിയ യാത്രയപ്പ്‌ നൽകി. ഏരിയ പ്രസിഡൻറ്​ കാദർ കടവത്ത്​ അധ്യക്ഷത വഹിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി സലാം കളനാട് ഉദ്ഘാടനം ചെയ്തു.

കെ.ഇ.എയുടെ ഉപഹാരം പ്രസിഡൻറ്​ കാദർ കടവത്തും ആക്ടിങ് സെക്രട്ടറി കബീർ മഞ്ഞംപാറയും ചേർന്ന് കൈമാറി. മുഹമ്മദ് ആറങ്ങാടി, കബീർ മഞ്ഞംപാറ, ഖാലിദ് പള്ളിക്കര, മണി, നിസാം, സാജിദ് തുടങ്ങിയവർ സംസാരിച്ചു.സമ്പത്ത് മുള്ളേരിയ സ്വാഗതവും കുത്തുബുദ്ദീൻ നന്ദിയും പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.