എം.പി.എം. സലീം, സമീർ കൊണ്ടോട്ടി, മണി പാനൂർ
കുവൈത്ത് സിറ്റി: ജനതാ കൾച്ചർ സെന്റർ കുവൈത്ത് 2025-26 വർഷത്തേക്കുള്ള കമ്മിറ്റി നിലവിൽ വന്നു. കോയ വേങ്ങരയുടെ വസതിയിൽ നടന്ന പരിപാടി ജെ.സി.സി കുവൈത്ത് സ്ഥാപക പ്രസിഡന്റ് എം.പി.എം. സലിം ഉദ്ഘാടനം ചെയ്തു. വനം ഭേദഗതി ബിൽ കർഷകർക്ക് കടുത്ത ആശങ്ക ഉളവാക്കുന്നതാണെന്നും അത് പുനഃപരിശോധിക്കാൻ സർക്കാറുകൾ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ജെ.സി.സി ഓവർസീസ് യു.എ.ഇ പ്രതിനിധി ഇ.കെ. ദിനേശൻ നിയന്ത്രിച്ചു. ഷൈജു, ഫൈസൽ, പോൾസൺ എന്നിവർ സംസാരിച്ചു. സമീർ കൊണ്ടോട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ അനിൽ കൊയിലാണ്ടി സ്വാഗതവും മണി പാനൂർ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: കോയ വേങ്ങര, അനിൽ കൊയിലാണ്ടി (രക്ഷാധികാരികൾ), എം.പി.എം. സലീം (പ്രസിഡന്റ്), സമീർ കൊണ്ടോട്ടി (ജനറൽ സെക്രട്ടറി), മണി പാനൂർ (ട്രഷറർ), റഷീദ് കണ്ണവം, അതുൽ (വൈസ് പ്രസിഡന്റുമാർ), അബ്ദുല്ല, സലീം അബ്ബാസിയ (ജോയന്റ് സെക്രട്ടറിമാർ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.