ജ​സീ​റ എ​യ​ർ​വേ​സ് ജീ​വ​ന​ക്കാ​ർ​ക്ക് ട്രാ​ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണം

ജസീറ എയർവേസ് തിരുവനന്തപുരം സർവിസ് ആരംഭിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് തിരുവനന്തപുരത്തേക്ക് ജസീറ എയർവേസ് നേരിട്ടുള്ള സർവിസ് ആരംഭിച്ചതിൽ തിരുവനന്തപുരം മലയാളികൾ ആഹ്ലാദത്തിൽ.സർവിസ് ആരംഭിച്ചതിന്റെ സന്തോഷം തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) വിമാന ജീവനക്കാരുമായി പങ്കുവെച്ചു.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കേബിൻ ക്രൂ അടക്കം ഉള്ളവർക്ക് ട്രാക്ക് സ്വീകരണം നൽകി. ജസീറ എയർവേസ് റീജനൽ മാനേജർ സച്ചിൻ നെഹേക്ക് ട്രാക്കിന്റെ സ്നേഹോപഹാരം പ്രസിഡന്റ് എം.എ. നിസാം കൈമാറി. സച്ചിൻ നെഹേ മറുപടി പ്രസംഗം നടത്തി. ട്രാക്കിന്റെ നിരന്തര ഇടപെടലും ചീഫ് ഓപറേറ്റിങ് ഓഫിസർ രോഹിത് രാമചന്ദ്രന്റെ ശ്രമഫലമായുമാണ് സർവിസ് ആരംഭിച്ചതെന്ന് ട്രാക്ക് ഭാരവാഹികൾ അറിയിച്ചു. പി.ജി. ബിനു (ചെയർമാൻ), എം.എ. നിസാം (പ്രസിഡന്റ്), കെ.ആർ. ബൈജു (ജനറൽ സെക്രട്ടറി), ശ്രീരാഗം സുരേഷ് (വൈസ് പ്രസി.), മോഹന കുമാർ (ട്രഷ.), ആർ. രാധാകൃഷ്ണൻ (സെക്ര.), ജയകൃഷ്ണ കുറുപ്പ്, ഹരിപ്രസാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

Tags:    
News Summary - Jazeera Airways started trivandrum service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.