കുവൈത്ത് സിറ്റി: അത്യാവശ്യമായി നാട്ടിൽ എത്തേണ്ടവർക്കായി ഐ.ടി.എൽ വേൾഡ് ട്രാവൽ മാനേജ്മെൻറ് കമ്പനി ഏർപ്പെടുത്തുന്ന ആദ്യ ചാർേട്ടഡ് വിമാനം ബുധനാഴ്ച കുവൈത്തിൽനിന്ന് കോഴിക്കോേട്ടക്കും കണ്ണൂരിലേക്കും പറക്കും. വ്യാഴാഴ്ച കൊച്ചിയിലേക്കും സർവീസ് നടത്തും.
െഎ.ടി.എല്ലിെൻറ നിരന്തര ശ്രമഫലമായി സാധ്യമാവുന്ന ചാർട്ടർ വിമാനത്തിൽ ഗർഭിണികൾക്കും രോഗികൾക്കും പ്രായമായവർക്കുമാണ് മുൻഗണന നൽകിയതെന്ന് അധികൃതർ പറഞ്ഞു. കൂടുതൽ വിമാനം വരുംദിവസങ്ങളിൽ ലഭ്യമാക്കും. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെയും ഇന്ത്യൻ എംബസിയുടെയും പൂർണ സഹകരണത്തോടെയാണ് ഇത് പൂർത്തീകരിക്കാൻ കഴിഞ്ഞത്. സർക്കാർ നിഷ്കർഷിച്ച എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് സേവനം നടത്തുകയെന്ന് െഎ.ടി.എൽ വേൾഡ് കുവൈത്ത് മാനേജർ നജിദ അബ്ദുല്ല അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.