കുവൈത്ത് സിറ്റി: ഇസ്രായേൽ അധിനിവേശ സേന നബ്ലസ് നഗരത്തിൽ മൂന്നു ഫലസ്തീൻ യുവാക്കളെ കൊലപ്പെടുത്തിയതിൽ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഇത്തരം പ്രവൃത്തികൾ അന്താരാഷ്ട്ര നിയമങ്ങളുടെയും പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമായി തുടരുകയാണ്. ഇത് സമാധാനപ്രക്രിയകൾക്കു തടസ്സമാകുമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു. ഇസ്രായേൽ സേനയുടെ ക്രൂരകൃത്യങ്ങൾ അവസാനിപ്പിക്കാനും ഫലസ്തീൻ ജനതയെ സംരക്ഷിക്കാനും കുവൈത്ത് വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
വെസ്റ്റ് ബാങ്കിന്റെ വടക്കൻ നബ്ലസ് നഗരത്തിലാണ് മൂന്നു ഫലസ്തീനികൾ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അടുത്തിടെ വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ ആക്രമണങ്ങൾ വർധിച്ചിട്ടുണ്ട്. ജെനിൻ അഭയാർഥി ക്യാമ്പിൽ ഈ മാസം ആദ്യം നടന്ന ആക്രമണത്തിൽ മൂന്നു കുട്ടികൾ അടക്കം 12 ഫലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു. ഈ വർഷം ഇതുവരെ 200ലേറെ ഫലസ്തീനികൾ ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.