കുവൈത്ത് സിറ്റി: ഗസ്സയിൽ അണുബോംബ് ഒരു സാധ്യതയാണെന്ന ഇസ്രായേൽ മന്ത്രി നടത്തിയ പരാമർശങ്ങളെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഇസ്രായേൽ അധിനിവേശവും ഫലസ്തീൻ ജനതക്കെതിരായ ആക്രമണവും ഗുരുതരമായ ഘട്ടത്തിലെത്തിക്കഴിഞ്ഞുവെന്നും മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഫലസ്തീൻ ജനതക്കെതിരായ വംശഹത്യ തടയാൻ ഇടപെടാൻ അന്താരാഷ്ട്രസമൂഹത്തോടും യു.എൻ സുരക്ഷാ സമിതിയോടും (യു.എൻ.എസ്.സി) കുവൈത്ത് അഭ്യർഥിച്ചു.
ഗസ്സയിൽ ആണവായുധവും ഒരു സാധ്യതയാണെന്ന് ഇസ്രായേൽ പൈതൃക മന്ത്രി അമിഹൈ എലിയാഹു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രസ്താവന വിവാദമായതോടെ അദ്ദേഹത്തെ മന്ത്രിസഭയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വിവിധ കോണുകളിൽനിന്ന് രൂക്ഷ പ്രതികരണങ്ങൾ ഉയരുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.