ഇറാൻ ആക്രമണം ദേശീയ സുരക്ഷക്ക് നേരിട്ടുള്ള ഭീഷണി; ശക്തമായി അപലപിച്ചു കുവൈത്ത്

കുവൈത്ത് സിറ്റി: ഇന്ന് പുലർച്ചെ നടന്ന ആക്രമണം ഉൾപ്പെടെ രാജ്യത്തിനുനേരെയുള്ള ആവർത്തിച്ചുള്ള ഇറാൻ ആക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിച്ചു. ആക്രമണങ്ങൾ തങ്ങളുടെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനവും ദേശീയ സുരക്ഷക്ക് നേരിട്ടുള്ള ഭീഷണിയുമാണെന്ന് കുവൈത്ത് വിശേഷിപ്പിച്ചു. തുടർച്ചയായ ആക്രമണങ്ങൾ രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയെ അപകടത്തിലാക്കുന്നതാണെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

പിരിമുറുക്കങ്ങൾ കുറക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമങ്ങൾക്ക് വെല്ലുവിളിയാണിത്. സംഘർഷം ലഘൂകരിക്കാനുള്ള പ്രാദേശിക, അന്തർദേശീയ ശ്രമങ്ങളെ ആക്രമണങ്ങൾ ദുർബലപ്പെടുത്തുമെന്നും സൂചിപ്പിച്ചു.

രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും പൗരന്മാരെയും താമസക്കാരെയും സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര നിയമത്തിനും ഐക്യരാഷ്ട്രസഭ ചാർട്ടറിനും അനുസൃതമായി പ്രതികരിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള പൂർണ്ണ അവകാശം കുവൈത്തിനുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - Iran's attack is a direct threat to national security; Kuwait strongly condemns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.