Representational Image
Posted On
date_range Updated On
date_range ‘കൗമാരക്കാരുടെ ആരോഗ്യം’ അന്താരാഷ്ട്ര ശിൽപശാല 27ന്
കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റി ക്ലിനിക് ഗ്രൂപ്, കുവൈത്ത് മെഡിക്കൽ അസോസിയേഷനുമായി ചേർന്ന് സെപ്റ്റംബർ 27ന് സൗത്ത് ഖൈത്താനിലെ കാർമൽ സ്കൂളിൽ കൗമാരക്കാരുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ശിൽപശാല സംഘടിപ്പിക്കും. ‘സെൻസ് ആൻഡ് എസെൻസ് ഓഫ് അഡോളസൻസ്’ എന്നതാണ് പ്രമേയം. ഉച്ചക്ക് ഒന്നിന് ആരംഭിച്ച് രാത്രി എട്ടിന് സമാപിക്കും. കുവൈത്തിലും വിദേശത്തുമുള്ള മെഡിക്കൽ രംഗത്തെ വിദഗ്ധർ പാനൽ ചർച്ചയിൽ സംബന്ധിക്കും. വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർക്ക് പങ്കെടുക്കാം. രജിസ്ട്രേഷന് ഫോൺ: +965 1880020, ഇ-മെയിൽ: cityclinic.workshop23@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.