ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് ലബനാൻ പ്രതിരോധ മന്ത്രി മൈക്കൽ മാൻസിയുമായി ചർച്ചയിൽ
കുവൈത്ത് സിറ്റി: കുവൈത്ത് സന്ദർശനത്തിനെത്തിയ ലബനാൻ പ്രതിരോധ മന്ത്രി മൈക്കൽ മാൻസിയുമായി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം സജീവമാക്കൽ, പ്രാദേശിക സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തൽ എന്നിവ ഇരുവരും ചർച്ചചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹോദര ബന്ധത്തിന്റെ ആഴത്തെയും വിവിധ മേഖലകളിലെ ശ്രദ്ധേയമായ വികസനത്തെയും ശൈഖ് യൂസഫ് പ്രശംസിച്ചു. സൈനിക, സുരക്ഷാ തലങ്ങളിൽ ഏകോപനവും വൈദഗ്ധ്യ കൈമാറ്റവും വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും സൂചിപ്പിച്ചു.സുരക്ഷാ, സൈനിക മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം വർധിപ്പിക്കുന്നതിനുള്ള സംയുക്ത താൽപര്യത്തിന്റെ ഭാഗമായാണ് ലബനൽ പ്രതിരോധ മന്ത്രി മൈക്കൽ മാൻസിയുടെ കുവൈത്ത് സന്ദർശനം. ഉന്നത പ്രതിനിധി സംഘവും ലബനൻ പ്രതിരോധ മന്ത്രിക്കൊപ്പം കുവൈത്തിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.