പൊ​തു​സേ​വ​ന​ങ്ങ​ളു​ടെ ഫീ​സ് നി​ശ്ച​യി​ക്കാ​ൻ മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ വി​വി​ധ സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ളു​ടെ ഫീ​സ് നി​ര​ക്ക് നി​ശ്ച​യി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ​ക്കും ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗം നി​ർ​ദേ​ശം ന​ൽ​കി. സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള ചെ​ല​വും കാ​ലാ​നു​സൃ​ത മൂ​ല്യ​വും ക​ണ​ക്കാ​ക്കി ഫീ​സ് നി​ശ്ച​യി​ക്കാ​നാ​ണ് നി​ർ​ദേ​ശം. അ​തേ​സ​മ​യം, ഫീ​സ് നി​ശ്ച​യി​ക്കു​മ്പോ​ൾ സാ​മൂ​ഹി​ക നീ​തി കൂ​ടി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന പൊ​തു നി​ർ​ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്.

കു​റ​ഞ്ഞ നി​ല​വാ​ര​ത്തി​ൽ ജീ​വി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രെ വ​ല്ലാ​തെ ബാ​ധി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യം വെ​ക്കു​ന്ന​ത്. ഓ​രോ വ​കു​പ്പു​ം പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി പ​രി​ഷ്ക​രി​ച്ച ഫീ​സ് നി​ര​ക്ക് മ​​ന്ത്രി​സ​ഭ​ക്ക് സ​മ​ർ​പ്പി​ക്കും. മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ​യാ​ണ് ന​ട​പ്പാ​ക്കു​ക. സാ​മ്പ​ത്തി​ക വി​ഭ​വ മാ​നേ​ജ്‌​മെ​ന്റ് മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സു​സ്ഥി​ര സേ​വ​ന വ്യ​വ​സ്ഥ​ക​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഫീ​സ് നി​ര​ക്ക് കാ​ലാ​കാ​ല​ങ്ങ​ളി​ൽ അ​വ​ലോ​ക​നം ചെ​യ്ത് ആ​വ​ശ്യ​മാ​യ മാ​റ്റം വ​രു​ത്തും. ഫീ​സ് നി​ര​ക്ക് കേ​ന്ദ്ര​ത​ല​ത്തി​ൽ നി​ശ്ച​യി​ക്കു​ന്ന​തി​ന് പ​ക​രം വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ അ​ധി​കാ​രം ന​ൽ​കു​ന്ന​ത് വ​ഴി ഫീ​സ് നി​ര​ക്കു​ക​ളി​ൽ വ​ർ​ധ​ന​ക്കാ​ണ് സാ​ധ്യ​ത​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Tags:    
News Summary - Instructions to Ministries to Fix Public Service Fees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.