കുവൈത്ത് സിറ്റി: മാൻപവർ പബ്ലിക് അതോറിറ്റി ഡയറക്ടർ ജനറൽ അഹ്മദ് മൂസക്കെതിരെ അന്വേഷണം നടത്താൻ മന്ത്രിസഭ യോഗം നിർദേശം നൽകി.
60 വയസ്സിന് മുകളിലുള്ള ബിരുദമില്ലാത്തവരുടെ തൊഴിൽ പെർമിറ്റ് പുതുക്കിനൽകില്ല എന്നതുൾപ്പെടെ അന്താരാഷ്ട്രതലത്തിൽ കുവൈത്തിെൻറ പ്രതിച്ഛായ കളങ്കപ്പെടുത്തുന്ന തീരുമാനങ്ങൾ എടുത്തെന്ന ആരോപണ പശ്ചാത്തലത്തിലാണ് മാൻപവർ അതോറിറ്റി ചെയർമാനും വാണിജ്യ വ്യവസായ മന്ത്രിയുമായ ഡോ. അബ്ദുല്ല അൽ സൽമാൻ അന്വേഷണം പ്രഖ്യാപിച്ചത്. പ്രായപരിധി നിബന്ധനക്ക് നിയമസാധുതയില്ലെന്ന് ഫത്വ ലെജിസ്ലേഷൻ സമിതി വിലയിരുത്തിയിരുന്നു.
കഴിഞ്ഞ മാസം മാൻപവർ അതോറിറ്റി ഡയറക്ടർ ജനറൽ അഹ്മദ് അൽ മൂസയുടെ അധികാരം വെട്ടിച്ചുരുക്കി വാണിജ്യ വ്യവസായ മന്ത്രി ഡോ. അബ്ദുല്ല അൽ സൽമാൻ ഉത്തരവ് ഇറക്കിയിരുന്നു.
നേതാക്കളെ നിയമിക്കലും സ്ഥാനം മാറ്റലും, സൂപ്പർവൈസറി തസ്തിക സൃഷ്ടിക്കൽ, തൊഴിലാളികളെ നിർബന്ധിതമായി വിരമിപ്പിക്കൽ, ജോലിയിൽനിന്ന് പിരിച്ചുവിടലും പിഴചുമത്തലും, നിയമനവും പുനർനിയമനവും, അച്ചടക്ക നടപടി റദ്ദാക്കൽ, അന്വേഷണാധികാരം, കരാർ അവസാനിപ്പിക്കൽ, സ്വകാര്യ ടെൻഡർ, താൽക്കാലിക ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കൽ, സ്ഥലംമാറ്റം, ആഭ്യന്തരവും ബാഹ്യവുമായ പരിശീലന ചുമതല, പ്രമോഷൻ നൽകൽ, ഇൻക്രിമെൻറ് നൽകൽ, തൊഴിലാളികളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യൽ, അന്വേഷണ ഭാഗമായി ജോലി നിർത്തിവെപ്പിക്കൽ തുടങ്ങി 15 അധികാരങ്ങളാണ് മരവിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.