ഇൻഫോക് ‘ഹവല്ലി ബീറ്റ്സ്-2025’ ലോഗോ ട്രഷറർ മുഹമ്മദ് ഷാ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്) ഹവല്ലി റീജനൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ഹവല്ലി ബീറ്റ്സ്-2025’ന്റെ പ്രഖ്യാപനം അബ്ബാസിയ ആർ.ഇ.ജി സെന്ററിൽ നടന്നു.
റീജനൽ കൺവീനർ വി.എസ്. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ഫ്ലയർ ഇൻഫോക് ട്രഷറർ മുഹമ്മദ് ഷാ പ്രോഗ്രാം കൺവീനർ റോസ് മാത്യുവിന് നൽകി ലോഗോ പ്രകാശനം ചെയ്തു. ഇൻഫോക് കോർ കമ്മിറ്റി അംഗങ്ങളായ ഗിരീഷ് കൃഷ്ണ, സുബിൻ രാജു, ഹവല്ലി റീജനൽ ജോ.കൺവീനർ റോസമ്മ അഗസ്റ്റിൻ, ജോ. സെക്രട്ടറി ദിവ്യ എബ്രഹാം എന്നിവർ ആശംസകൾ നേർന്നു.
ഹവല്ലി റീജനൽ ജനറൽ സെക്രട്ടറി സിജി ലിന്റോ സ്വാഗതവും ട്രഷറർ ഇ.എസ്. ശരത് നന്ദിയും പറഞ്ഞു.
പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ ജെന്നിമോൻ ജെയിംസ്, ശ്രീജിത്ത് രവി, പ്രസീദ പ്രസാദ്, മനുജ ജോയ് എന്നിവർ ചടങ്ങുകൾ ഏകോപിപ്പിച്ചു.
നവംബർ ഏഴിന് വൈകുന്നേരം അബ്ബാസിയ ആസ്പയർ ഇൻറർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ‘ഹവല്ലി ബീറ്റ്സ്-2025’ സാംസ്കാരിക സന്ധ്യയിൽ ഇൻഫോക് അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികൾ അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.