കുവൈത്തിൽ സ്വദേശിവത്കരണം തുടരും -സിവിൽ സർവിസ് കമീഷൻ

കുവൈത്ത് സിറ്റി: രാജ്യത്ത് സ്വദേശിവത്കരണം ഊർജിതമാക്കുമെന്ന് സിവിൽ സർവീസ് കമീഷൻ. പ്രവാസി ജീവനക്കാരെ മാറ്റി സ്വദേശി യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും സിവിൽ സർവീസ് കമീഷൻ വ്യക്തമാക്കി.സ്വദേശിവല്‍ക്കരണം സംബന്ധമായ നിര്‍ദ്ദേശം എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നല്‍കിയിതായി കമീഷൻ അധികൃതര്‍ അറിയിച്ചു. ചില സർക്കാർ സ്ഥാപനങ്ങളിൽ കുവൈത്തികളല്ലാത്തവരെ നിയിമിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും സിവിൽ സർവീസ് കമീഷൻ ട്വീറ്റ് ചെയ്തു.

വിദേശ തൊഴിലാളികൾക്ക് പകരം വിവിധ മേഖലകളിൽ യോഗ്യതയുള്ള കുവൈറ്റ് പൗരന്മാരെ നിയമിക്കുകയെന്നത് പ്രഖ്യാപിത ലക്ഷ്യമാണ്‌. സര്‍ക്കാര്‍ ഏജൻസികളിൽ തൊഴിൽ നൽകുന്നതിന് സ്വദേശികള്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നതോടെ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, പ്രവാസി തൊഴിലാളികളെ ആശ്രയിക്കുന്നത് കുറക്കാവാനും, തദ്ദേശീയരുടെ മത്സരക്ഷമത വർധിപ്പിക്കുവാനും കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു.

നിലവില്‍ രാജ്യത്തെ എല്ലാ സര്‍ക്കാര്‍ - പൊതു മേഖല സ്ഥാപനങ്ങളിലും കേന്ദ്ര തൊഴിൽ പദ്ധതി വഴി രജിസ്‌ട്രേഷൻ ചെയ്ത യോഗ്യരായ സ്വദേശി പൗരന്മാരെ റിക്രൂട്ട് ചെയ്യുന്നതായി സിവിൽ സർവീസ് കമീഷൻ വ്യക്തമാക്കി. ദേശസാത്കരണ പദ്ധതിയുടെ ഭാഗമായി ചില സര്‍ക്കാര്‍ വകുപ്പുകളില്‍ പൂര്‍ണ്ണമായും സ്വദേശിവത്കരണം നടപ്പാക്കിയിട്ടുമുണ്ട്.

Tags:    
News Summary - Indigenization will continue -Civil Service Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.