മതേതര ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ച് ജീവൻ മരണ പോരാട്ടം തന്നെയാണ് ഇന്ത്യൻ പാർലമെന്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ്. ഭിന്നിപ്പിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയവുമായി ഫാഷിസ്റ്റ് ശക്തികൾ ഇന്ത്യയുടെ സംസ്കാരത്തെയും പൈതൃകത്തെയും തച്ചുടക്കുമ്പോൾ ഇന്ത്യയുടെ ആത്മാവ് സംരക്ഷിക്കാൻ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒരു സർക്കാർ ഇന്ത്യയിൽ ഉണ്ടായേ മതിയാകൂ.
ബി.ജെ.പിക്ക് എതിരായി നിലപാടെടുക്കുന്ന പാർട്ടികളെയും അവരുടെ നേതാക്കളെയും കള്ളക്കേസുകളിൽ കുടുക്കാനും പാർട്ടി ഫണ്ടുകൾ മരവിപ്പിക്കാനും ബി.ജെ.പി ശ്രമിച്ചു കൊണ്ടിരിക്കുന്നതിന്റെ പ്രധാന കാരണം ഇത്തവണ തിരിച്ചടി ഉണ്ടാകുമെന്ന റിപ്പോർട്ടുകളാണ്. സാധാരണക്കാരിൽ നിന്നകന്ന് കോർപറേറ്റുകളുടെ ദാസൻ മാത്രമായി നമ്മുടെ പ്രധാനമന്ത്രി അധഃപതിച്ചു കഴിഞ്ഞിരിക്കുന്നു.
കേരളത്തിൽ പിണറായി വിജയൻ സർക്കാറിന്റെ അഴിമതി ഭരണത്തിനെതിരെയുള്ള ജനങ്ങളുടെ മറുപടി കൂടിയാകും ലോക്സഭ തെരഞ്ഞെടുപ്പ് ഫലം.ഇന്ത്യ മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസിന് പരമാവധി സീറ്റുകൾ നൽകേണ്ടതുണ്ട്. കുടുംബങ്ങളുടെയും സ്നേഹ ജനങ്ങളുടെയും വോട്ട് സംഘ്പരിവാറിനെതിരെ ഉറപ്പുവരുത്തണം. ബി.ജെ.പിക്കെതിരെ ഇന്ത്യയിലുടനീളം നേരിട്ട് പോരാട്ടം നടത്തുന്നത് ഇന്ത്യൻ നാഷനൽ കോൺഗ്രസാണ്.
ഭരണഘടന മാറ്റാൻ 407 എന്ന സംഖ്യ ലോക്സഭയിൽ തികക്കുമെന്ന് വീമ്പിളക്കുന്ന സംഘ്പരിവാറിനെ നിരാശപ്പെടുത്താൻ കേരളത്തിൽ യു.ഡി.എഫ് മുഴുവൻ സീറ്റിലും ജയിച്ചു കയറണം. നാട്ടിലെത്തി വോട്ട് ചെയ്യാൻ കഴിയുന്നവർ നിർബന്ധമായും സമ്മതിദാനാവകാശം വിനിയോഗിച്ച് ഇന്ത്യയുടെ ആത്മാവ് തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിൽ പങ്കാളികളാകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.