ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ കുവൈത്ത് 19ാമത് മെഗാ കാർണിവൽ
കുവൈത്ത് സിറ്റി: ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ കുവൈത്ത് 19ാമത് മെഗാ കാർണിവൽ സംഘടിപ്പിച്ചു. ഫ്രാൻസ് എംബസി ഡെപ്യൂട്ടി ഡയറക്ടർ ഡോ. സൈദ് മാമർ മുഖ്യാതിഥിയായി. അദ്ദേഹവും കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിലെ റിസർച് ഡയറക്ടർ ഡോ. ഷാകിർ ഹംസ അൽ സയീം എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിൽനിന്നുള്ള വെൻട്രിലോക്വിസ്റ്റ് വിഘ്നേഷ് പാണ്ഡേ, സ്കൂൾ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ ശൈഖ് അബ്ദുറഹ്മാൻ, വൈസ് ചെയർമാൻ വിനുകുമാർ നായർ, സെക്രട്ടറി അസറുദ്ദീൻ അമർ മുഹമ്മദ്, ട്രഷറർ സുങ്കര രാജു, ഇന്ത്യൻ ഇംഗ്ലീഷ് അക്കാദമി സ്കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് ടുസ്കാനോ, ജാബിരിയ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ കെ.ആർ. രാജലക്ഷ്മി, ഐ.സി.എസ്.കെ ഖൈത്താൻ പ്രിൻസിപ്പൽ കെ. ഗംഗാധർ ശിർഷാത്, ഐ.സി.എസ്.കെ അമ്മാൻ പ്രിൻസിപ്പൽ രാജേഷ് നായർ, ഇന്ത്യൻ സ്കൂൾ ഓഫ് എക്സലൻസ് ഡയറക്ടർ ഷേർലി ഡെന്നിസ്, ഐ.സി.എസ്.കെ ജൂനിയൻ പ്രിൻസിപ്പൽ സി. ഷീജ തുടങ്ങിയവർ പങ്കെടുത്തു. സീനിയർ സ്കൂൾ പ്രിൻസിപ്പലും സീനിയർ അഡ്മിനിസ്ട്രേറ്ററുമായ ഡോ. വി. ബിനുമോൻ കാർണിവലിന് നേതൃത്വം നൽകി.
സംഗീത വിരുന്ന്, കോമഡി ഷോ, കഥക്, ഭരതനാട്യം, പഞ്ചാബി നൃത്തം, തനൂര നൃത്തം, അറബിക് നൃത്തം, താൽ ഫ്യൂഷൻ, മാജിക് ഷോ, കുട്ടികളുടെ ഫാഷൻ ഷോ, ഫാമിലി ഫാഷൻ ഷോ, തുടങ്ങി 40ലധികം കലാപരിപാടികളുണ്ടായി. മൈലാഞ്ചിയിടൽ മത്സരം, ഗെയിമുകൾ, ടാലന്റ് ഷോകൾ, ക്വിസുകൾ, തത്സമയ മത്സരങ്ങൾ, 21 ഭക്ഷണശാലകൾ, 30 ഷോപ്പിങ് സ്റ്റാളുകൾ, ആഭരണ -കരകൗശല പ്രദർശനം തുടങ്ങിയവ കാർണിവലിന് ആവേശമേറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.