ബാലവേദി കുവൈത്ത് സാൽമിയ മേഖല സ്വാതന്ത്ര്യദിനാഘോഷ പരിപാടി പ്രേമൻ ഇല്ലത്ത് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ബാലവേദി കുവൈത്ത് നാല് മേഖലകളിലായി സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. മെഹബുള്ള കല സെന്ററിൽ ബാലവേദി അബുഹലിഫ മേഖല ജോ. സെക്രട്ടറി കെവിൻ രാമനാഥ് അധ്യക്ഷത വഹിച്ചു. കല പ്രസിഡന്റ് മാത്യു ജോസഫ് ഉദ്ഘാടനം ചെയ്തു. എറിക് സ്വാതന്ത്ര്യദിന സന്ദേശവും, ആഗ്നെസ് ജോജി ഭരണഘടന ആമുഖവും വായിച്ചു. ബ്രസില്ല ബേസിൽ സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബാലവേദി പ്രസിഡന്റ് ബ്രയാൻ ബേസിൽ, ശങ്കർ റാം, പി.ബി സുരേഷ്, നിമ്യ ഗോപിനാഥ് എന്നിവർ ആശംസകൾ നേർന്നു. ബാലവേദി അബുഹലീഫ മേഖല സെക്രട്ടറി എബെൽ അജി സ്വാഗതവും വൈസ് പ്രസിഡന്റ് ജുവാന തെരസ് നന്ദിയും പറഞ്ഞു.
സാൽമിയ ഇന്ത്യൻ പബ്ലിക് സ്കൂളിൽ ബാലവേദി മിന്നാരം ക്ലബ് പ്രസിഡന്റ് ലാമിയ നസ്റിൻ അധ്യക്ഷത വഹിച്ചു. പ്രേമൻ ഇല്ലത്ത് ഉദ്ഘാടനം ചെയ്തു. സെഹ്ന നസ്റിൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാൽമിയ ബാലവേദി മാരിവിൽ വൈസ് പ്രസിഡന്റ് റിയോണ ജോജി സ്വാഗതവും മാമ്പഴം ക്ലബ് സെക്രട്ടറി ഇവാൻ ഷിനോജ് നന്ദിയും പറഞ്ഞു.
അബ്ബാസിയ കല സെന്ററിൽ ബാലവേദി മേഖല പ്രസിഡന്റ് നന്ദന ലക്ഷ്മി അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ വൈസ് പ്രസിഡന്റ് ബോബൻ ജോർജ് ഉദ്ഘാടനം ചെയ്തു. ജാനറ്റ് ഡിസൽവ സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. ചാരു ലക്ഷ്മി സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലി. ബാലവേദി അബ്ബാസിയ മേഖല സെക്രട്ടറി ശിവാനി ശൈമേഷ് സ്വാഗതവും വൈസ് പ്രസിഡന്റ് ആദിൽ റിജേഷ് നന്ദിയും പറഞ്ഞു.
മംഗഫ് കല സെന്ററിൽ ബാലവേദി ഫഹാഹീൽ മേഖല പ്രസിഡന്റ് കീർത്തന ഷാനിയുടെ അധ്യക്ഷത അധ്യത വഹിച്ചു. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. നിവേദ് സതീഷ് സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. കാർത്തിക ഷാനി സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബാലവേദി ഫഹാഹീൽ മേഖല ആക്ടിംഗ് സെക്രട്ടറി ആദിനാദ് ബിനു സ്വാഗതവും മഞ്ചാടി ക്ലബ് സെക്രട്ടറി വൈഗ വിപിൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.