ഐ.എം.സി.സി കുവൈത്ത് മെഡിക്കൽ ക്യാമ്പ് അഖില ആൻവി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഐ.എം.സി.സി കുവൈത്ത് പ്രമുഖ ആതുരാലയമായ ബദർ മെഡിക്കൽ സെന്ററുമായി സഹകരിച്ചു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ എത്തിയവർക്ക് ഷുഗർ, കോളസ്ട്രോൾ, ക്രിയാറ്റിൻ, ലിവർ ഫങ്ക്ഷൻ ടെസ്റ്റ് പരിശോധനകളും ഡോക്ടരുടെ സേവനവും സൗജന്യവുമായിരുന്നു.
ഐ.എം.സി.സി മെഡിക്കൽ ക്യാമ്പ് ഉദ്ഘാടന സമ്മേളന
സദസ്സ്
ഉദ്ഘാടന സമ്മേളനത്തിൽ ഐ.എം.സി.സി രക്ഷാധികാരി സത്താർ കുന്നിൽ അധ്യക്ഷതവഹിച്ചു. ചലച്ചിത്ര പ്രവർത്തക അഖില ആൻവി ഉദ്ഘാടനം ചെയ്തു. അൻസാരി, ബിവിൻ തോമസ്, ശരീഫ് താമരശ്ശേരി, അഷ്റഫ് അയ്യൂർ, ഖലീൽ അടൂർ, സലാം കളനാട്, ഡോ. രാംജിത് കുമാർ, അബ്ദുൽ കാദർ എന്നിവർ ആശംസകൾ നേർന്നു. ഹമീദ് മധൂർ സ്വാഗതവും അബൂബക്കർ എ.ആർ നഗർ നന്ദിയും പറഞ്ഞു. ഉമ്മർ കൂളിയങ്കാൽ, മുനീർ തൃക്കരിപ്പൂർ, ഹക്കിം റോൾ, ഹാരിസ് പൂച്ചക്കാട്, ഇല്യാസ് ചിത്താരി എന്നിവർ നേതൃത്വം നൽകി.
ഐ.എം.സി.സി നടത്തി വരുന്ന സേവന പ്രവർത്തങ്ങളുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു. ക്യാമ്പിലൂടെ രണ്ടു പേർക്ക് ഹൃദയ സംബന്ധമായ പ്രശ്നം കണ്ടെത്തി അടിയന്തരമായി തുടർ ചികിത്സ ഉറപ്പു വരുത്തി. ക്യാമ്പിലെത്തിയ മുഴുവൻ ആളുകൾക്കും ബി.ഇ.സി സമ്മാനങ്ങളും നൽകി. ബദർ മെഡിക്കൽ സെന്ററിനുള്ള ഐ.എം.സി.സിയുടെ ഉപഹാരം പ്രസിഡന്റ് ഹമീദ് മധൂർ ഡോ.രാജിത് കുമാറിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.