2012ലാണ് ആദ്യമായി ബഹ്റൈനിലെത്തുന്നത്, അതിൽ ആദ്യത്തെ നോമ്പുകാലത്തുതന്നെ നമ്മുടെ സംഘടന ലേബർ ക്യാമ്പിലാണ് ഇഫ്താറുകൾ സംഘടിപ്പിക്കാറ്. വളരെ സ്വാദിഷ്ഠമായ ബിരിയാണിയും, പഴങ്ങളും ഒരുമിച്ചുള്ള ഇരുത്തവും എല്ലാം താഴ്ന്ന വരുമാനക്കാരായ ജീവനക്കാർക്ക് ഒരു വല്ലാത്ത അനുഭൂതിയായിരുന്നു. അതിൽ അമുസ്ലിംകളായ ആളുകളും ഉണ്ടായിരുന്നു.
ചിലപ്പോഴൊക്കെ ഞങ്ങൾ കിട്ടുന്ന ഭക്ഷണ പൊതികൾ അവർക്ക് കൊടുത്ത് പുറത്തുനിന്ന് നോമ്പ് തുറന്നു. അത്രക്കും ആളുകൾ ഉണ്ടായിരുന്നു. ഫാമിലി ഉണ്ടായിരുന്നപ്പോൾ പലപ്പോഴും വീട്ടിൽനിന്ന് നോമ്പുതുറക്കില്ലായിരുന്നു. കാരണം അന്നേദിവസം ലേബർ ക്യാമ്പിൽ പോയി ഇഫ്താറുകൾ നടത്തും. പലപ്പോഴും രണ്ട ലേബർ ക്യാമ്പുകളിലും ഭക്ഷണം എത്തിച്ചുകൊടുത്തിട്ടുണ്ട്. ഇഫ്താർ മാമാങ്കങ്ങൾ നടത്തുന്ന ഈ കാലഘട്ടത്തിൽ നിർധനരെ ചേർത്തുപിടിച്ചുള്ള ഈ ഇഫ്താറുകൾ മനസ്സിന് അനുഭൂതി ഉണ്ടാകുന്ന ഒന്നായി മാറുന്നു. അവരുടെ സങ്കടങ്ങൾ, പ്രശ്നങ്ങൾ എന്നിവ കേട്ട് പരിഹരിക്കാൻ പറ്റുന്നവ പരിഹരിച്ചും എല്ലാം കഴിഞ്ഞ് റൂമിൽ വരുമ്പോൾ യഥാർഥ നോമ്പുകാരന്റെ ഒരു മനഃസംതൃപതി അനുഭവപ്പെടുന്നു. നോമ്പ് 30 കഴിയുന്നത് വരെ ഇത് തുടരുന്നു. യഥാർഥത്തിൽ ദൈവത്തിന്റെ പ്രീതി സമ്പാദിക്കുന്നത് പാവപ്പെട്ടവരെ ചേർത്തുപിടിക്കുമ്പോഴല്ലേ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.