ഇന്ത്യൻ ഡോക്​ടേഴ്​സ്​ ഫോറം ഗബ്​ക സംഘടിപ്പിച്ചു

കുവൈത്ത്​ സിറ്റി: ഇന്ത്യൻ ഡോക്​ടേഴ്​സ്​ ഫോറം കുവൈത്ത്​ റമദാ​നോടനുബന്ധിച്ച്​ 'ഗബ്​ക' സംഘടിപ്പിച്ചു. ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയിൽ കുവൈത്ത്​ സർക്കാർ പ്രതിനിധികൾ, രാജകുടുംബാംഗങ്ങൾ, നയതന്ത്രജ്​ഞർ, മറ്റു പ്രമുഖർ തുടങ്ങിയവർ സംബന്ധിച്ചു. ഇന്ത്യൻ അംബാസഡർ സിബി ജോർജ്​ മുഖ്യാതിഥിയായി. കോവിഡ്​ പ്രതിസന്ധിയെ അതിജീവിക്കുന്നതിൽ ​ഐ.ഡി.എഫി​െൻറയും മു​ഴുവൻ ആരോഗ്യ ജീവനക്കാരുടെയും ത്യാഗ പരിശ്രമങ്ങളെ അംബാസഡർ പ്രകീർത്തിച്ചു. ​ഐ.ഡി.എഫ്​ പ്രസിഡൻറ്​ ഡോ. അമീർ അഹ്​മദ്​ അധ്യക്ഷത വഹിച്ചു. സംഘടനയുടെ പ്രവർത്തനങ്ങൾ അദ്ദേഹം വിശദീകരിച്ചു.

ഡോ. ഹസൻ ഖാൻ റമദാൻ സന്ദേശം നൽകി.​ ഡോ. അഹ്​മദ്​ അൽ ശത്തി, എൻജിനീയർ അബ്​ദുൽ അസീസ്​ അൽ ദു​ഐജ്​ എന്നിവർ സംസാരിച്ചു. ​ഐ.ഡി.എഫ്​ അംഗങ്ങളുടെ കുട്ടികളുടെ ഫാൻസി ഡ്രസ്​ ഷോ പരിപാടിയുടെ ആകർഷണമായി. കൾച്ചറർ സെക്രട്ടറിമാരായ ഡോ. അപർണ ഭട്ട്​, ഡോ. തോമസ്​ കോശി എന്നിവർ ഇതിന്​ നേതൃത്വം നൽകി. വിജയികൾക്ക്​ അംബാസഡർ സിബി ജോർജ്​, പത്​നി ജോയ്​സ്​ സിബി എന്നിവർ സമ്മാനം നൽകി.

അതിഥികൾക്കായി നടത്തിയ റമദാൻ ക്വിസിന്​ വൈസ്​ പ്രസിഡൻറ്​ ഡോ. സജ്​ന മുഹമ്മദ്​, ഡോ. അപർണ ഭട്ട്​ എന്നിവർ നേതൃത്വം നൽകി. വൈസ്​ പ്രസിഡൻറ്​ ഡോ. സുനിൽ യാദവ്​ നന്ദി പറഞ്ഞു. കുവൈത്ത്​ മെഡിക്കൽ അസോസിയേഷൻ പ്രസിഡൻറ്​ ഡോ. ഇബ്രാഹിം അൽ തൊവാല, കുവൈത്ത്​ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സ്​പെഷലൈസേഷൻ സെക്രട്ടി ഡോ. ഫവാസ്​ അൽ രിഫായി, മിലിട്ടറി മെഡിക്കൽ സർവീസ്​ അസിസ്​റ്റൻറ്​ അണ്ടർ സെക്രട്ടറി ഡോ. അബ്​ദുല്ല മിശ്​അൽ അസ്സബാഹ്​, അഹ്​മദി മേഖല ഹെൽത്​ സർവീസ്​ മേധാവി ഡോ. അഹ്​മദ്​ അൽ ശത്തി, ഫർവാനിയ മേഖല മേധാവി ഡോ. മുഹമ്മദ്​ അൽ റാഷിദി, കെ.എൻ.പി.സി ഡെപ്യൂട്ടി സി.ഇ.ഒ എൻജിനീയർ അബ്​ദുൽ അസീസ്​ അൽ ദു​ഐജ്​, കുവൈത്ത്​ സർവകലാശാല മുൻ പ്രസിഡൻറ്​ പ്രഫ. അബ്​ദുല്ല ബെഹ്​ബെഹാനി, താജികിസ്ഥാൻ അംബാസഡർ സുബൈദുല്ലോ സുബൈസോദ തുടങ്ങിയവർ സംബന്ധിച്ചു. ​ഐ.ഡി.എഫ്​ ട്രഷറർ ഡോ. ജഗനാഥ്​ ചോദൻകർ അവതാരകനായി. അബ്​ദുറഹ്​മാൻ ഗൽസൂർകർ ഖിറാഅത്ത്​ നടത്തി. ​ഐ.ഡി.എഫ്​ ജനറൽ സെക്രട്ടറി ഡോ. നസീം പാർക്കർ സ്വാഗതം പാർക്കർ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.