കുവൈത്ത്: തിരുനബിയുടെ സ്നേഹ ലോകം എന്ന ശീര്‍ഷകത്തില്‍ ഐ.സി.എഫ് മീലാദ് കാമ്പയിന്റെ ഭാഗമായി സാല്‍മിയ മദ്റസ മീലാദ് ഫെസ്റ്റ് ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ സംഘടിപ്പിച്ചു. മദ്റസ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍, മൗലിദ് സദസ്സ്, മദീനയെക്കുറിച്ച് വിദ്യാര്‍ഥികള്‍ തയാറാക്കിയ മദീന ആര്‍ട്ട് ഗാലറി എക്സിബിഷന്, മദ്ഹ് പ്രഭാഷണം തുടങ്ങിയവ നടന്നു.
അഖിലേന്ത്യ ഇസ്ലാമിക് വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ ഏഴ്, പത്ത് ക്ലാസുകളിലേക്ക് നടന്ന പബ്ലിക് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഷാഫി അബ്ദുല്‍ മന്നാന്‍, ആനിന് റിയാദ് എന്നിവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ട്രോഫിയും കുവൈത്ത് ഐ.സി.എഫ് ജനറല്‍ സെക്രട്ടറി അബ്ദുല്ല വടകര, നാഷനല്‍ ദഅവാ സെക്രട്ടറി അബൂമുഹമ്മദ് എന്നിവര്‍ സമ്മാനിച്ചു. സമാപന സംഗമത്തില്‍ സദര്‍ മുഅല്ലിം അലവി സഖാഫി തെഞ്ചേരി, സ്വാഗതസംഘം ചെയര്മാന് അബ്ദുല്‍ അസീസ് പുല്ലാളൂര്‍, കണ്‍വീനര്‍ സമീര്‍ മുസ്ലിയാര്, സ്വാദിഖ് കൊയിലാണ്ടി, ഇബ്രാഹിം മുസ്ലിയാര് വെണ്ണിയോട്, സമദ് കീഴുപറമ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.