കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റ് 2025-26 വർഷത്തേക്കുള്ള കേന്ദ്ര ഭാരവാഹികളെ തെരഞ്ഞെടുത്തു. വെള്ളിയാഴ്ച ശർഖിലെ അൽ അവാദി ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് 16 അംഗ കേന്ദ്ര കമ്മിറ്റിയെ തെരഞ്ഞെടുത്തത്.
ഭാരവാഹികൾ: അബ്ദുല്ല കാരക്കുന്ന് (പ്രസി), അബ്ദുൽ ഹമീദ് കൊടുവള്ളി (വൈസ് പ്രസിഡന്റ് & ഓർഗനൈസിങ്), അബ്ദു റഹ്മാൻ അടക്കാനി (ജനറൽ സെക്രട്ടറി), ജസീർ പുത്തൂർ പള്ളിക്കൽ (ട്രഷറർ), അബൂബക്കർ വടക്കാഞ്ചേരി (അസറ്റ്സ്), പി.വി. ഇബ്രാഹിം (പബ്ലിക് റിലേഷൻ), ആദിൽ സലഫി (ദഅവ സെക്ര.) വീരാൻകുട്ടി സ്വലാഹി (എജുക്കേഷൻ), എൻ.എം. അഷ്റഫ് മൂവാറ്റുപുഴ (സകാത് സെൽ), ജാബിർ ഹംസ (സോഷ്യൽ വെൽഫെയർ), മുഹമ്മദ് ഹുസൈൻ (മീഡിയ), ഫിറോസ് മുണ്ടോടൻ (ക്രിയേറ്റിവിറ്റി), ജൈസൽ എടവെണ്ണ (ക്യു.എച്ച്.എൽ.എസ്), മുഹമ്മദ് ശാക്കിർ (ഐ.ടി & സോഷ്യൽ മീഡിയ), ഇബ്രാഹിം തോട്ടങ്കണ്ടി (പബ്ലിക്കേഷൻ & പബ്ലിസിറ്റി), ആഷിക് ഹംസ കടലുണ്ടി (ഹജ്ജ് & ഉംറ). അസി. സെക്രട്ടറിമാർ: അഹ്മദ് പൊറ്റയിൽ (അസറ്റ്സ്), നാസ്സർ ഇക്ബാൽ (പബ്ലിക് റിലേഷൻ), അസ്ലം തിരൂരങ്ങാടി (ദഅവ), റിയാസ് ചന്ദ്രപിന്നി (എജുക്കേഷൻ), അബ്ദുൽ റഷീദ് കുട്ടമ്പുർ (സകാത് സെൽ), മൂസാ തിരൂർ (സോഷ്യൽ വെൽഫയർ), ടി. മുജീബ് (മീഡിയ), നൗഷർ ആലപ്പുഴ (ക്രിയേറ്റിവിറ്റി), അബിൻസ് മുഹമ്മദ് (ക്യു.എച്ച്.എൽ.എസ്), സുഹൈൽ പട്ടാമ്പി (ഐ.ടി & സോഷ്യൽ മീഡിയ), അഷ്റഫ് കല്ലുരുട്ടി (പബ്ലിക്കേഷൻ & പബ്ലിസിറ്റി), നിസാർ പിലാക്കണ്ടി (ഹജ്ജ് & ഉംറ). അബ്ദുല്ല കാരക്കുന്ന് അധ്യക്ഷത വഹിച്ചു.
ആദിൽ സലഫി റിപ്പോർട്ടും ജസീർ പുത്തൂർ പള്ളിക്കൽ കണക്കും അവതരിപ്പിച്ചു. അബ്ദു റഹ്മാൻ അടക്കാനി സ്വാഗതം പറഞ്ഞു. അബ്ദുല്ല കാരക്കുന്ന്, എൻ.എം. അഷ്റഫ്, മുഹമ്മദ് ശാക്കിർ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.