കുവൈത്ത് സിറ്റി: കെ.എൻ.എം എജുക്കേഷൻ ബോർഡിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചു, ഏഴ്, പത്ത് ക്ലാസുകൾക്കുള്ള ഗൾഫ് സെക്ടർ പൊതുപരീക്ഷ ഈ മാസം 17 മുതൽ 22 വരെ നടക്കുമെന്ന് ഹുദാ സെന്റർ അറിയിച്ചു.ഹുദാ സെന്റർ ഫഹാഹീൽ ഓഫീസാണ് കുവൈത്തിലെ പരീക്ഷ സെന്റർ. ഹുദ സെന്ററിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന മിശ്കാത്തുൽ ഹുദ മദ്റസയുടെ പി.ടി.എ മീറ്റിങ് വെള്ളിയാഴ്ച സബാഹിയ ദാറുൽ ഖുർആനിൽ നടക്കുമെന്നും ഹുദാ സെന്റർ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ.പി.വീരാൻ കുട്ടി സ്വലാഹി അറിയിച്ചു.
കെ.എൻ.എം സിലബസ് പ്രകാരം പ്രവർത്തിക്കുന്ന മിശ്കാത്തുൽ ഹുദ മദ്റസയിൽ പുതിയ അധ്യായന വർഷത്തേക്കുള്ള അഡ്മിഷനുകൾ ആരംഭിച്ചതായി പ്രിൻസിപ്പൽ അബ്ദുള്ള കാരക്കുന്ന് അറിയിച്ചു.നിലവിൽ കെ.ജി മുതൽ ഏഴു വരെയുള്ള ക്ലാസുകളിലാണ് അധ്യയനം. മുതിർന്ന വിദ്യാർഥികൾക്കുള്ള തുടർവിദ്യാഭ്യാസ പദ്ധതി വരും വർഷങ്ങളിൽ ലഭ്യമാക്കും. വിവരങ്ങൾക്ക്- 97415065, 6075 6740, 66657387.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.