കുവൈത്ത് സിറ്റി: ഇന്ത്യയിൽനിന്നുള്ള റിക്രൂട്ടിങ് പ്രതിസന്ധിയിലാകുകയും ശ്രീലങ്കക്കാരികളെ എത്തിക്കാൻ വൻ തുക നൽകേണ്ടിയും വരുന്ന പശ്ചാത്തലത്തിൽ മറ്റു രാജ്യങ്ങളിൽനിന്ന് വീട്ടുവേലക്കാരികളെ എത്തിക്കുമെന്ന് അൽദുർറ കമ്പനി പറഞ്ഞു. ആഭ്യന്തരമന്ത്രാലയത്തിെൻറ സഹകരണത്തോടെ സ്വദേശികൾക്ക് താങ്ങാൻ സാധിക്കുന്ന നിരക്കിൽ ഇവരെ ലഭ്യമാക്കാനാണ് ശ്രമിക്കുക. 990 ദീനാറിന് ശ്രീലങ്കയിൽനിന്ന് വേലക്കാരികളെ ലഭ്യമാക്കുമെന്ന് കമ്പനി നേരത്തേ അറിയിച്ചിരുന്നു. ഇതിനെതിരെ വൻ എതിർപ്പാണ് രാജ്യത്തുണ്ടായത്. സ്വദേശികൾക്ക് കൂടുതൽ സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്ന അൽദുർറ കമ്പനിയുടെ ലൈസൻസ് റദ്ദാക്കണമെന്നും തീരുമാനമുണ്ടായില്ലെങ്കിൽ വാണിജ്യമന്ത്രിക്കെതിരെ കുറ്റവിചാരണ കൊണ്ടുവരുമെന്നും സഫ അൽ ഹാഷിം എം.പി ആവശ്യപ്പെട്ടു.
ഇടനിലക്കാർ വഴിയുള്ള റിക്രൂട്ട്മെൻറ് ആയതിനാലാണ് ശ്രീലങ്കക്കാരികൾക്ക് ഇത്രയും തുക വേണ്ടിവരുന്നതെന്ന് കമ്പനിയുടെ വിശദീകരണം. ഒരാളിൽനിന്ന് 20 ദീനാർ മാത്രമാണ് ലാഭമുള്ളതെന്നും കമ്പനി വ്യക്തമാക്കി. അതിനുശേഷമാണ് അനുയോജ്യമായ നിരക്കിൽ മറ്റ് രാജ്യങ്ങളിൽനിന്ന് വേലക്കാരികളെ ലഭ്യമാക്കുമെന്ന് ഞായറാഴ്ച കമ്പനി വാർത്താകുറിപ്പിലൂടെ അറിയിച്ചത്. വിയറ്റ്നാമിൽനിന്ന് ഗാർഹികത്തൊഴിലാളികളെ എത്തിക്കുന്നതിന് ചർച്ചകൾ നടക്കുന്നുണ്ട്. വിയറ്റ്നാം അംബാസഡറാണ് കഴിഞ്ഞദിവസം ഇതുസംബന്ധിച്ച് സൂചന നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.