കുവൈത്ത് സിറ്റി: മദ്യപിച്ച് സമനിലതെറ്റിയ ഹൗസ് ഡ്രൈവറെ സ്പോൺസർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇയാളെ ഉടൻ നാടുകടത്താനും രാജ്യത്തേക്ക് പ്രവേശനം വിലക്കാനും തീരുമാനിച്ചു. സബാഹ് അൽ അഹ്മദ് റെസിഡൻഷ്യൽ ഏരിയ പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. സംഭവത്തെ കുറിച്ച് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചത് ഇങ്ങനെയാണ്. 54 കാരനായ കുവൈത്ത് പൗരൻ സഹകരണ സംഘത്തിലേക്ക് പോകാൻ തന്റെ ഡ്രൈവറെ വിളിച്ചതായിരുന്നു.
എന്നാൽ മദ്യപിച്ച നിലയിലായിരുന്നു ഡ്രൈവർ മുറിയിൽ നിന്ന് പുറത്തിറങ്ങി വന്നത്. തുടർന്ന് കുവൈത്ത് പൗരൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപറേഷൻസ് സെന്ററിൽ റിപ്പോർട്ട് ചെയ്തു. ഉടൻ പട്രോളിങ് യൂനിറ്റ് സ്ഥലത്തെത്തി ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായി അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.