കുവൈത്ത് സിറ്റി: കോവാക്സിൻ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവർക്ക് കുവൈത്തിലേക്ക് വരാൻ കഴിയാത്ത സാഹചര്യം കുവൈത്ത് അധികൃതരുമായി ചർച്ച ചെയ്യുന്നുണ്ടെന്നും അനുകൂല നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഇന്ത്യൻ അംബാസഡർ സിബി ജോർജ് പറഞ്ഞു. ബുധനാഴ്ച വൈകീട്ട് എംബസി ഒാഡിറ്റോറിയത്തിൽ ഒാപൺ ഹൗസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവാക്സിൻ ലോകാരോഗ്യ സംഘടന അംഗീകരിച്ചത് കുവൈത്ത് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈത്ത് അംഗീകരിച്ച വാക്സിനുകളുടെ കൂട്ടത്തിൽ കോവാക്സിൻ ഇല്ലാത്തതിനാൽ ഇത് സ്വീകരിച്ചവർക്ക് കുവൈത്തിലേക്ക് വരാൻ കഴിയാത്ത സ്ഥിതിയുണ്ട്. കോവാക്സിൻ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ച ഇന്ത്യക്കാർക്കായി എംബസി രജിസ്ട്രേഷൻ ഡ്രൈവ് ആരംഭിച്ചിട്ടുണ്ട്.
നേരത്തെ നടത്തിയ രജിസ്ട്രേഷൻ ഡ്രൈവിൽ പെങ്കടുത്തവരും ഇൗ പ്രശ്നം നേരിടുന്നുണ്ടെങ്കിൽ ഗൂഗിൾ ഫോം പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യണം. ഇതുസംബന്ധിച്ച പുതിയ വിവരങ്ങൾ www.indembkwt.gov.in എന്ന എംബസി വെബ്സൈറ്റിലും Twitter:@indembkwt, Facebook:@indianembassykuwait എന്നീ സമൂഹമാധ്യമ അക്കൗണ്ടുകളിലും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.