Posted On
date_range Updated On
date_range ചെമ്മീന്‍ നമ്പർ വൺ
കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഏറ്റവും ഇഷ്ടപ്പെട്ട മത്സ്യം ചെമ്മീന്‍. സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് കഴിഞ്ഞ ദിവസം പുറത്തുവിട്ട പത്ത് ഇനം മത്സ്യങ്ങളുടെ പട്ടികയിലാണ് ചെമ്മീന്‍ ഒന്നാം സ്ഥാനം നേടിയത്. നുവൈബി, ഷൗം, ഖാബത്ത് തുടങ്ങിയ മത്സ്യങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്. കഴിഞ്ഞ വര്‍ഷം ഏകദേശം ഒരു ദശലക്ഷം ദിനാറിന്റെ ചെമ്മീനാണ് രാജ്യത്ത് വില്പന നടത്തിയത്. മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമായ കിങ് ഫിഷും പട്ടികയില്‍ നാലാം സ്ഥാനത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.