ഹജ്ജ് തീർഥാടകർ കുവൈത്ത് വിമാനത്താവളത്തിൽ

ഹജ്ജ് തീർഥാടകർ മടങ്ങിയെത്തി

കുവൈത്ത് സിറ്റി: ഹജ്ജ് കർമ്മം പൂർത്തിയാക്കി കുവൈത്തി തീർഥാടകർ മടങ്ങി എത്തി. വിമാനത്താവളത്തിൽ കുടുംബാംഗങ്ങളും ബന്ധുക്കളും തീർത്ഥാടകരെ പൂക്കളും പ്രാർത്ഥനകളും അഭിനന്ദനങ്ങളും നൽകി സ്വീകരിച്ചു. ഹജ്ജ് കർമ്മങ്ങൾ നിർവഹിക്കാൻ അവസരം ലഭിച്ചതിന്റെയും കുടുംബത്തെ കണ്ടുമുട്ടുന്നതിന്റെയും സന്തോഷവും സംതൃപ്തിയും തീർഥാടകരിൽ നിറഞ്ഞിരുന്നു.

കുവൈത്തിലെ വിവിധ ഹജ്ജ് ഗ്രൂപ്പുകൾ, സൗദി അറേബ്യയിലെ ബന്ധപ്പെട്ട അധികാരികൾ, കുവൈത്തിലെ വിവിധ സർക്കാർ ഏജൻസികൾ എന്നിവരുമായി ഏകോപിപ്പിച്ചാണ് മടക്കയാത്രാ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് ഡി.ജി.സി.എ വ്യക്തമാക്കി. കുവൈത്ത് എയർവേസ്, സൗദി അറേബ്യൻ എയർലൈൻസ്, ഫ്ലൈനാസ് എന്നീ വിമാനക്കമ്പനികളാണ് സർവീസുകൾ നടത്തിയത്.

വിമാനത്താവളത്തിൽ തീർഥാടകർക്ക് അധികൃതർ സ്വീകരണം ഒരുക്കി. ഇമിഗ്രേഷൻ ഉൾപ്പെടെയുള്ള പ്രവേശന നടപടികൾ അതിവേഗത്തിൽ പൂർത്തിയാക്കാനുമുള്ള സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു.

Tags:    
News Summary - Hajj pilgrims have returned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.