സൗ​ദി​യി​ൽ​നി​ന്ന് മ​ട​ങ്ങി​യെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ

ഹ​ജ്ജ്: കു​വൈ​ത്ത് തീ​ർ​ഥാ​ട​ക​ർ മ​ട​ങ്ങി​യെ​ത്തി

കു​വൈ​ത്ത് സി​റ്റി: ഹ​ജ്ജ് ക​ഴി​ഞ്ഞ് സൗ​ദി അ​റേ​ബ്യ​യി​ൽ​നി​ന്ന് കു​വൈ​ത്തി​ൽ നി​ന്നു​ള്ള മു​ഴു​വ​ൻ തീ​ർ​ഥാ​ട​ക​രും തി​രി​ച്ചെ​ത്തി. 330 തീ​ർ​ഥാ​ട​ക​രു​മാ​യി ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി​യാ​ണ് അ​വ​സാ​ന വി​മാ​നം എ​ത്തി​യ​ത്. തീ​ർ​ഥാ​ട​ക​രു​ടെ മ​ട​ങ്ങി​വ​ര​വി​നാ​യി ജി​ദ്ദ, മ​ദീ​ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്നാ​യി 46 വി​മാ​ന​ങ്ങ​ൾ ​സ​ർ​വി​സ് ന​ട​ത്തി​യ​താ​യി ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ന്റെ (ഡി.​ജി.​സി.​എ) ഓ​പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ മ​ൻ​സൂ​ർ അ​ൽ ഹാ​ഷി​മി പ​റ​ഞ്ഞു.

കു​വൈ​ത്ത് എ​യ​ർ​വേ​സ്, ജ​സീ​റ എ​യ​ർ​വേ​സ്, സൗ​ദി എ​യ​ർ കാ​രി​യ​റാ​യ അ​ഡെ​ൽ വി​മാ​ന​ങ്ങ​ളാ​ണ് കു​വൈ​ത്ത് തീ​ർ​ഥാ​ട​ക​ർ​ക്കാ​യി സ​ർ​വി​സ് ന​ട​ത്തി​യ​ത്. മ​ട​ങ്ങു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​ന് ഡി.​ജി.​സി.​എ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്ന​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ഹ​ജ്ജ് സീ​സ​ണി​ന്റെ വി​ജ​യ​ക​ര​മാ​യ പ​ര്യ​വ​സാ​ന​ത്തെ​യും തീ​ർ​ഥാ​ട​ക​ർ​ക്ക് യാ​ത്ര​യും അ​നു​ഷ്ഠാ​ന​ങ്ങ​ളും സു​ഗ​മ​മാ​ക്കു​ന്ന​തി​നു​ള്ള കു​വൈ​ത്ത് ഹ​ജ്ജ് മി​ഷ​ന്റെ​യും ഏ​ജ​ൻ​സി​ക​ളു​ടെ​യും പ​രി​ശ്ര​മ​ത്തെ​യും ഔ​ഖാ​ഫ്, ഇ​സ്‌​ലാ​മി​ക​കാ​ര്യ മ​ന്ത്രി​യും ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രി​യു​മാ​യ അ​ബ്ദു​റ​ഹ്മാ​ൻ അ​ൽ മു​തൈ​രി പ്ര​ശം​സി​ച്ചു. തീ​ർ​ഥാ​ട​ക​രെ സേ​വി​ക്കു​ന്ന​തി​ൽ കു​വൈ​ത്ത് ഏ​ജ​ൻ​സി​ക​ളും സൗ​ദി അ​ധി​കാ​രി​ക​ളും ത​മ്മി​ലു​ള്ള ഏ​കോ​പ​ന​ത്തെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. മ​ഹ​ത്താ​യ സേ​വ​ന​ങ്ങ​ൾ​ക്ക് സൗ​ദി അ​റേ​ബ്യ​ക്കും ന​ന്ദി അ​റി​യി​ച്ചു.

ഹ​ജ്ജി​ന്റെ കു​റ്റ​മ​റ്റ​തും വി​ജ​യ​ക​ര​വു​മാ​യ സം​ഘാ​ട​ന​ത്തി​ൽ സൗ​ദി സ​ൽ​മാ​ൻ രാ​ജാ​വി​നെ​യും ഭ​ര​ണ​നേ​തൃ​ത്വ​ത്തെ​യും കു​വൈ​ത്ത് ക​ഴി​ഞ്ഞ​ദി​വ​സം പ്ര​ശം​സി​ച്ചി​രു​ന്നു.

കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​ർ സ​ൽ​മാ​ൻ രാ​ജാ​വി​ന് അ​ഭി​ന​ന്ദ​ന സ​ന്ദേ​ശം അ​യ​ക്കു​ക​യു​മു​ണ്ടാ​യി.

Tags:    
News Summary - Hajj: Kuwait pilgrims return

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.