കുവൈത്തിലെ ഇറാഖ്​ അധിനിവേശത്തിന്​ 29 വയസ്സ്

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇറാഖ്​ അധിനിവേശത്തിന്​ 29 വയസ്സ്​. ആഗസ്​റ്റ്​ രണ്ടിനാണ് സദ്ദാം ഹുസൈ​െൻറ സൈന്യം കുവൈത്തിലേക്ക് ഇരച്ചുകയറിയത്. എണ്ണക്കിണറുകൾ ഇറാഖ് സൈന്യം തേടിപ്പിടിച്ച് തീയിട്ടു. 639 എണ്ണക്കിണറുകൾക്കാണ് ഇറാഖ് സൈന്യം തീയിട്ടത്. 2231 പേരെ ഇറാഖ് സൈന്യം കൊന്നതായാണ് കണക്ക്. പതിനായിരങ്ങൾക്ക് പരിക്കേറ്റു. കാണാതായവരെ കുറിച്ച് ഇപ്പോഴും വ്യക്തമായ കണക്കില്ല.

ഒന്നാം ഗൾഫ് യുദ്ധം എന്നറിയപ്പെടുന്ന സൈനികനീക്കത്തിലൂടെ 1991 ഫെബ്രുവരി 26നാണ് കുവൈത്ത് ഇറാഖ്​ അധിനിവേശത്തിൽ നിന്ന്​ മോചനം നേടിയത്. ഈ ദിനമാണ് കുവൈത്ത് വിമോചനദിനമായി കൊണ്ടാടുന്നത്. അധിനിവേശം വരുത്തിവെച്ച കെടുതികളുടെ സ്​മരണകൾ ഇന്നും ഈ മണ്ണിലുണ്ട്. ആയിരക്കണക്കിന് മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരും ദുരിതം അനുഭവിച്ചു. മരണം മുന്നിൽകണ്ട ആ ദിനങ്ങൾ പ്രവാസികളുടെ മനസ്സിൽനിന്ന് ഇനിയും മാഞ്ഞിട്ടില്ല.   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.